Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരിന്റെ മനസും തൊലിപോലെ കറുപ്പ്; ജോര്‍ജ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനകത്ത് ഏറ്റവും വെളുത്ത മനുഷ്യനാരാ? വേണ്ട, കറുത്ത മനുഷ്യനാരാ? എന്താ ഇപ്പോള്‍ ഒരു വര്‍ണവിവേചനം എന്നാകും. എന്നാല്‍ ആ വിവേചനം നടത്തുന്നത് പാര്‍ട്ടിക്ക് അകത്ത് തന്നെയാണെന്നതാണ് ഏറെ രസം.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കളിയാക്കികൊണ്ട് ചീഫ് വിപ്പ് പിസി ജോര്‍ജ് വീണ്ടും രംഗത്ത്. തിരുവഞ്ചൂരിന്റെ തൊലിപോലെ തന്നെ കറുപ്പാണ് അദ്ദേഹത്തിന്റെ മനസ്സുമെന്നാണ് ജോര്‍ജ് പറയുന്നത്.

PC George and Thiruvanchoor Radhakrishnan

സാധാരണ തൊലികറുത്തവരുടെ മനസ്സ് വെളുത്തിരിക്കും. എന്നാല്‍ തിരുവഞ്ചൂരിന് തൊലിപോലെ തന്നെയാണ് മനസ്സും. രണ്ടും കറുപ്പ്. തൊലിക്ക് 90 ശതമാനം കറുപ്പാണെങ്കില്‍ മനസ്സിന് 101 ശതമാനം കറുപ്പാണത്രെ. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ഒരഭിമുഖത്തിലാണ് ജോര്‍ജ് തിരുവഞ്ചൂരിന്റെ മനസിന്റെയും തൊലിയുടെയും നിറം താരതമ്യം ചെയ്തത്.

എന്തിനൊക്കെയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ കൈയ്യില്‍ തെളിവുള്ളത്. തിരുവഞ്ചരിന്റെ അഴിമതികളെ കുറിച്ചുള്ള തെളിവും ജോര്‍ജിന്റെ കൈയ്യിലുണ്ടത്രെ. ഈ മാസം പത്തിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഈ തെളിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസ്ഡന്റ് രമേശ് ചെന്നിത്തലയ്ക്കും എഴുതി നല്‍കുമെന്നാണ് ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

കിട്ടുന്ന അവസരങ്ങളിലെല്ലാം തിരുവഞ്ചൂരും ജോര്‍ജിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ജോര്‍ജിന്റെ ഉന്നവച്ച സംസാരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അല്പം പ്രയാസപ്പെടും. എങ്കിലും തിരുവഞ്ചൂരിനെ നെഞ്ചിലേറ്റി സംരക്ഷിക്കുമെന്നാണ് ടിഎന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+