ജോര്‍ജ് നില്‍ക്കുന്നിടം തോണ്ടിയ ആള്‍: മുരളീധരന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ബിജെപിയുടെ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും തുടരുന്നു. അല്ലെങ്കില്‍ തന്നെ ജോര്‍ജ് തൊടുന്നതെല്ലാം യുഡിഎഫിന് തലവേദനയാണ്. ഇക്കാര്യം തുറന്നടിച്ചത് മറ്റാരുമല്ല, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെയാണ്.
മോഡിയുടെ പ്രചരണത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ പിസി ജോര്‍ജ് പങ്കെടുത്തത് ശരിയായില്ലെന്നും യുഡിഎഫിന് തലവേദനയുണ്ടാക്കുന്ന അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജോര്‍ജ് വിട്ടുനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജോര്‍ജിനോടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയോടും സംസാരിച്ചെന്നും ചെന്നിത്തല അറയിച്ചു.

ജോര്‍ജിനെ ചീഫ് വിപ്പായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ജോര്‍ജ് നല്‍കുന്ന വിപ്പ് നിയമസഭയില്‍ കീറിക്കളയുമെന്നും നില്‍ക്കുന്നിടം തോണ്ടിയ ആളാണ് ജോര്‍ജെന്നും പറഞ്ഞത് കെ മുരളീധരന്‍ എംഎല്‍എയാണ്. നരേന്ദ്ര മോഡിയുടെ ചിത്രമുളള ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചതും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ചതും പൊറുക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ജോര്‍ജിനെ ഗവണ്‍മെന്റ് ചീഫ് വിപ്പായി കണക്കാക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ജോര്‍ജ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെഎം മാണി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചെന്നിത്തല നടത്തിയ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ മാത്രമാണെന്നും മാണി പറയുകയുണ്ടായി.












Click it and Unblock the Notifications