Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കെതിരെ പിസി ജോര്‍ജ്ജ് സംഘടനയുണ്ടാക്കി

കൊച്ചി: അഴിമതിയ്‌ക്കെതിരെ മുന്നണിയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയെന്നാണ് പിസി ജോര്‍ജ്ജിന്റെ സംഘടനയുടെ പേര്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി അറിയുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെങ്കിലും അഴിമതിയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജാവമായി ഇടപെടുകയാണ് സംഘടമയുടെ ലക്ഷ്യമെന്നും പിസി ജോര്‍ജ്ജ്. സംഘടനാ രൂപീകരണത്തിന് ഇപ്പോഴത്തെ സ്ഥാനമാനങ്ങള്‍ തടസമല്ലെന്നും പിസി ജോര്‍ജ്ജ്. അഴിമതിയില്‍ പങ്കാളികളല്ലാത്ത ആര്‍ക്കും സംഘടനയില്‍ അംഗങ്ങളാകാം. ഇതില്‍ പാര്‍ട്ടി വിരുദ്ധ നടപടികളില്ലെന്നും പിസി ജോര്‍ജ്ജ്

PC George

ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനവും സംഘടനയില്‍ അംഗമാണ്. ഇതിനിടെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. സ്വാഭാവികമായ യോഗം മാത്രമാണിതെന്ന് കെഎം മാണി.

ആറന്മുള വിഷയത്തില്‍ മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ പിസി ജോര്‍ജ്ജ് പരസ്യമായി രംഗത്തെത്തിയിരുന്നു. ആറന്മുള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന മാണിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+