മുഖ്യനെ കാണാന്‍ ജര്‍മ്മന്‍ വിദ്യാര്‍ത്ഥികളും
തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഭരണവുമൊക്കെ ഇനി ജര്‍മ്മനിയിലെ സ്കൂളുകളിലും സംസാരവിഷയമാകും. എങ്ങനെയാണെന്നല്ലേ. കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ഒരു സംഘം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.കള്‍ച്ചറല്‍ കമ്യൂണിക്കേഷന്റെ ഭാഗമായി ഒരുക്കിയ സന്ദര്‍ശനമായിരുന്നു വിദ്യാര്‍ഥികളുടേത്
ജര്‍മ്മനിയിലെ പുലിക്കുട്ടികള്‍ അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും സാംസ്‌ക്കാരിക പഠനം നടത്തി. കേരളത്തിലെ ഭരണത്തെപ്പറ്റിയും സംസക്കാരത്തെപ്പറ്റിയും ഒട്ടേറെ ചോദ്യങ്ങളാണ് ഇവര്‍ക്ക് ചോദിയ്ക്കാനുണ്ടായിരുന്നത്. കുട്ടികളാണെങ്കിലും ഇവരുടെ ചോദ്യങ്ങള്‍ അത്ര നിസാരമായിരുന്നില്ല. ഇതാ കുട്ടിപ്പട്ടാളവും മുഖ്യമന്ത്രിയും നേരിട്ട് കണ്ടതിന്റെ ദൃശ്യങ്ങള്‍

അങ്ങ് ജര്‍മ്മനീന്ന് വന്നതാ...
ജര്‍മ്മനിയിലെ ഹെര്‍സോഗ് ക്രിസ്‌റ്റോസ് ജിംനേഷ്യം ബില്‍സ്റ്റിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. കള്‍ച്ചറല്‍ കമ്യൂണിക്കേഷന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയത്. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളാണ് വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചത്.

ഭരണമൊക്കെ എങ്ങനെ പോകുന്നു
കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഭരണത്തെപ്പറ്റിയല്ലാതെ ആദ്യമെന്ത് ചോദിയ്ക്കാന്‍. ഈ ഭരിയ്ക്കാന്‍ വല്ല തന്ത്രവും ഉണ്ടോ..എന്തോക്കെയാണ് ഭരണത്തിന്റെ രഹസ്യങ്ങള്‍ ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ കുട്ടികള്‍ മുഖ്യമന്ത്രിയോട് ചോദിച്ചു

കുട്ടിക്കാലമൊക്കെ
മുഖ്യനെ അങ്ങനെയൊന്നും വെറുതെ വിടാന്‍ കുട്ടികള്‍ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെപ്പറ്റിയായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്.

ഒരു രൂപയ്ക്ക് അരി
കേരളത്തില്‍ ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടംുബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതിയെപ്പറ്റി മുഖ്യന്‍ വാചാലനായി. കേരളത്തിന്റെ വികസം സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എമെര്‍ജിംഗ് കേരള
കേരളത്തിന്റെ എമെര്‍ജിംഗ് കേരള പദ്ധതിയെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിച്ചു












Click it and Unblock the Notifications