പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിലേക്ക് പറക്കാം; 1.30 ലക്ഷം വരെ സ്റ്റൈപ്പൻ്റ്,500 വിദ്യാർത്ഥികൾക്ക് അവസരം
യുവജനങ്ങൾക്ക് ആഗോള തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിലെ ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിംഗിനായി 500 വിദ്യാർത്ഥികളെ അയക്കുമെന്ന് സംസ്ഥാന സർക്കാർ. ഇവർക്ക് 1.30 ലക്ഷം രൂപ വരെ സ്‌റ്റൈപ്പൻഡ് ലഭിക്കും. ഇതിനായി ആദ്യ ഇൻഡോ-ജർമ്മൻ ട്രെയിനിംഗ് ഫെയർ ഫെബ്രുവരി നാലാം വാരം സംഘടിപ്പിക്കും. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം മാർച്ച് രണ്ടാം വാരത്തിൽ ഒപ്പുവെക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാന തൊഴിൽവകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.

ഡ്രോൺ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ കൊട്ടാരക്കരയിൽ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ട്രാൻസിറ്റ് ക്യാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോൺ പോളിടെക്‌നിക്കിൽ പ്രവർത്തനം ആരംഭിക്കും. കൂടാതെ, ചാലയിൽ 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്‌കിൽ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും. വ്യവസായ മേഖലയുടെ സഹായത്തോടെ 482 കോടി രൂപ ചെലവിൽ ഐ.ടി.ഐ. കളെ നവീകരിക്കുന്ന പദ്ധതി മാർച്ച് മാസത്തിൽ ആരംഭിക്കും. വർക്കല, പെരിങ്ങോം, കുറ്റിക്കോൽ, മണിയൂർ ഐ.ടി.ഐ, കളുടെ പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും.
തൊഴിലന്വേഷകർക്കായി കണ്ണൂരിലും തൃശ്ശൂർ തലപ്പള്ളിയിലും മോഡൽ കരിയർ സെന്ററുകൾ സജ്ജമായിക്കഴിഞ്ഞു. കരമന, ചേലക്കര എന്നിവിടങ്ങളിൽ കരിയർ ഡെവലപ്പ്‌മെന്റ് സെന്ററുകൾ ഫെബ്രുവരിയിലും, കോഴിക്കോട് മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി അവസാനവും പ്രവർത്തനം തുടങ്ങും. തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതിൽ തൊഴിലാളി വിഹിതം 150 രൂപ മാത്രമാണ്. മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും. ആറ് ലക്ഷത്തോളം വരുന്ന ഫാക്ടറി തൊഴിലാളികൾക്കായി 12 ഭാഷകളിൽ പരാതി നൽകാവുന്ന മൊബൈൽ ആപ്പ് ഫെബ്രുവരി മൂന്നാം വാരം പുറത്തിറക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ റോബോട്ടിക്‌സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും 'കൈറ്റ്' വഴി ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ നൽകും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോർഡുകൾ ഉൾപ്പെടുന്ന ഈ കിറ്റുകൾ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഇത് കുട്ടികളിൽ ബ്ലോക്ക് കോഡിങ്, പൈത്തൺ പ്രോഗ്രാമിങ് എന്നിവയിൽ നൈപുണ്യം വളർത്താൻ സഹായിക്കും. സ്‌കൂളുകളിൽ ആരംഭിച്ച 210 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ (SDC) വഴി 420 ബാച്ചുകൾക്ക് പരിശീലനം നൽകുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
കാസർഗോഡ് കമ്പല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണൽ സർവീസ് സ്‌കീം വീട് നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റ് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഇനിമുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഒരു കുടക്കീഴിൽ ഈ പുതിയ പോർട്ടൽ വഴി ലഭ്യമാവുമെന്നും സർക്കാർ അറിയിച്ചു.
-
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications