കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസിക്കു പിന്നില്‍ മതതീവ്രവാദികള്‍:ക്രൈസ്തവ സഭ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: മതപരിവര്‍ത്തനം ആളിക്കത്തുന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭകളും രംഗത്ത്. ഘര്‍ വാപസിക്ക് പിന്നില്‍ മതതീവ്രവാദികളാണെന്നാണ് ക്രൈസ്തവ സഭയുടെ ആരോപണം. മതങ്ങള്‍ തമ്മിലുള്ള ചേരിത്തിരിവാണ് ഇതിലൂടെ നടക്കുന്നത്. രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് സഭാ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഈ മതപരിത്തനത്തിന് പിന്നില്‍ മതതീവ്രവാദികളുടെ കൈകടത്തലാണെന്നാണ് സിബിസിഐ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമാക്കിയത്.

christian-in-church

ചാരസംഘടനകളില്‍ നിന്നും പണം വാങ്ങിയാണോ ആര്‍എസ്എസിന്റെ നീക്കം എന്നും സംശയിക്കുന്നു. ഇറാഖിലും, സിറിയയിലും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഐഎസ് ഭീകരര്‍ ശ്രമം നടത്തുന്നുണ്ട്. അത്തരം നീക്കത്തിന് ചുവടുപിടിച്ചാണ് ഇപ്പോഴുള്ള മതപരിവര്‍ത്തനവും നടക്കുന്നതെന്നാണ് സിബിസിഐയുടെ ലേഖനത്തില്‍ പറയുന്നത്.

ലോകം മുഴുവന്‍ ഹിന്ദുക്കളാക്കുമെന്ന പ്രസ്താവനകള്‍ ആശങ്കയോടെ കാണുന്നു. അവരവരുടെ ഇഷ്ടത്തിനനുസരിച്ച് മതത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നും ക്രൈസ്തവ സഭ വ്യക്തമാക്കുന്നു.

English summary
cbci former president joseph mar against ghar wapsi program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X