കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് വിഎച്ച്പിയുടെ ഘര്‍ വാപസി; 59 പേര്‍ ഹിന്ദുവായി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ക്രിസ്മസ് ദിനത്തില്‍ ആഗ്രയിലും അലിഗഢിലും ഘര്‍ വാപസി പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചത് സംഘപരിവാര്‍ സംഘടനകളായിരുന്നു. എന്നാല്‍ അതേതായാലും നടക്കുന്നില്ല. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കേരളത്തിലാണ് ഘര്‍ വാപസി നടന്നത്.

കോട്ടയം ജില്ലയില്‍ ആണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുനര്‍ മതപരിവര്‍ത്തനം നടന്നത്. അമ്പത് പേര്‍ ഇതുവഴി ഹിന്ദുമതം സ്വീകരിച്ചതായി വിശ്വഹിന്ദു പരിഷത്ത് നേതക്കള്‍ പറയുന്നു.

VHP

തിരുനക്കര, പൊന്‍കുന്നം എന്നിവിടങ്ങളിലാണ് ഘര്‍ വാപസി പരിപാടി സംഘടിപ്പിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് ഭൂരിപക്ഷം പേരും ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

പൊന്‍കുന്നത്താണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ മതപരിവര്‍ത്തന പരിപാടി നടന്നത്. പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നടന്ന് ഘര്‍ വാപസി ചടങ്ങില്‍ 42 പേരാണ് പങ്കെടുത്തത്. 20 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇതില്‍ ഒരാള്‍ മുസ്ലീം സമുദായാംഗം ആയിരുന്നു.

തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ 17 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലും ഘര്‍ വാപസി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ 12 പേരാണ് പങ്കെടുത്തത്.

വിശ്വഹിന്ദു പരിഷത്തിനെ കൂടാതെ ശിവസേനയും ഘര്‍ വാപസി പരിപാടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Vishwa Hindu Parishad conducted Ghar Wapsi at Kottayam; 59 converted back to Hindu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X