കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മണ്ഡലത്തില്‍ ഘര്‍വാപസി; സംഘാടകന്‍ കസ്റ്റഡിയില്‍

  • By Anwar Sadath
Google Oneindia Malayalam News

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ 315 ക്രൈസ്തവരെ മതംമാറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സംഘടനയുടെ പ്രതിനിധി ചന്ദ്രം ബിന്ദ് ആണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

വാരാണസിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഔസന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള 38 കുടുംബങ്ങളിലെ 315 അംഗങ്ങളെ ഘര്‍വാപസി നടത്തിയെന്നാണ് ആരോപണം. ആര്‍എസ്എസ്സിന്റെ കീഴിലുള്ള ധര്‍മ ജാഗരണ്‍ സമന്വയ് സമിതി ആണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയതെന്ന് പറയുന്നു.

varanasi

സമിതുയുടെ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ലെറ്റര്‍ഹെഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ഘര്‍വാപസി നടത്തിയവര്‍ ഏതു മതത്തിലുള്ളവരാണെന്ന് കത്തില്‍ പറയുന്നില്ല. ഇവര്‍ നേരത്തെ പള്ളിയില്‍ പോയിരുന്നവരാണെന്ന് പ്രദേശവാസികള്‍ അറിയിച്ചത്. ഒരു പ്രാദേശിയ മാധ്യമമാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

അതേസമയം തങ്ങള്‍ മതം മാറിയിട്ടില്ലെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ പറയുന്നത്. ഇവര്‍ നേരത്തെ ദളിതരായിരുന്നു. മതം മാറുകയാണെങ്കില്‍ ദളിത് ആനുകൂല്യം നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഘര്‍വാപസി മറച്ചുവെക്കുന്നതെന്നും വാര്‍ത്തയുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഘര്‍വാപസി എന്ന പേരില്‍ മതംമാറ്റം നേരത്തെ നടന്നിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ നിര്‍ദ്ദേശ പ്രകാരം അത്തരം പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുതന്നെ ഘര്‍വാപസിയുടെ വാര്‍ത്തകള്‍ പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

English summary
Ghar Wapsi of Christians in PM Modi’s constituency sparks row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X