ഘര്‍ വാപസി നിര്‍ബന്ധിത മതപരിവര്‍ത്തനം തന്നെയെന്ന് പിണറായി
തിരുവനന്തപുരം: ഹിന്ദു മതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാര്‍ സംഘടനകളുടെ നീക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കേരളത്തിലും നൂറിലധികം പേരെ ഘര്‍ വാപസിയുടെ ഭാഗമായി ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നിട്ടും സിപിഎമ്മുകാര്‍ പ്രതികരിക്കാതിരിക്കുന്നതെന്താണെന്നായിരുന്നു ചോദ്യം.
ഒടുവില്‍ ഇതാ പിണറായി വിജയന്‍ തന്നെ പ്രതികരിച്ചിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഘര്‍ വാപസി നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നാണ് പിണറായി പറഞ്ഞത്.

സമ്മര്‍ദ്ദത്തിലൂടെയാണ് ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നത്. ഇതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം എന്ന് പിണറായി വിജയന്‍ ആവശ്യപ്പെടുന്നു.
ഘര്‍ വാപസിയുടെ കാര്യത്തില്‍ ആര്‍എസ്എസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും പിണറായി ആരോപിച്ചു. വിഷയത്തില്‍ കേസെടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംശയാസ്പദമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഇതുവരെ നടന്ന മതപരിവര്‍ത്തന പരിപാടികളൊന്നും തങ്ങളുടെ അറിവോടെയല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവര്‍ത്തനത്തിന് വിഎച്ച്പിക്ക് അധികാരമില്ലെന്ന നിലപാടാണ് ജസ്റ്റിസ് രാമചന്ദ്രന്‍ സ്വീകരിച്ചത് .












Click it and Unblock the Notifications