ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു
പ്രമുഖ ഗസല്‍ ഗായകന്‍ നജ്മല്‍ ബാബൂ(65) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെനാളുകളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകനാണ് അജ്മല്‍ ബാബു. അഞ്ച് ദിവസമായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായ ഇദ്ദേഹം ചൊവ്വാഴ്ച വൈകീട്ടാണ് വേങ്ങരയിലെ വീട്ടിലേയ്ക്ക് മടങ്ങിയത്. വേങ്ങരയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം.
പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും മാതൃസഹോദരിയുടെ ഭര്‍ത്താവ് എംഎസ് ബാബുരാജിന്റെയും പാതപിന്തുടര്‍ന്നാണ് നജ്മല്‍ ഗസല്‍ സംഗീതലോകത്തെത്തുന്നത്. അറുപതുകളില്‍ ആരംഭിച്ച ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു ഇദ്ദേഹം. അബ്ദുള്‍ ഖാദറിനും ബാബൂരാജിനുമൊപ്പം രാജ്യത്തുടനീളം സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് നജ്മല്‍.
പിന്നീട് ഇരുപത്തിയെട്ടാം വയസില്‍ ഗള്‍ഫിലേയ്ക്ക് പോയ നജ്മല്‍ പിന്നീട് പത്തുവര്‍ഷം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും സംഗീതത്തില്‍ സജീവമായി. പക്ഷേ ഇതിനിടെയാണ് രോഗം പിടിപെടുകയും വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. ഇതിനെത്തുടര്‍ന്ന് സജീവമായി വേദികളിലെത്താന്‍ കഴിയാതെ പോയി.
സുബൈദയാണ് നജ്മലിന്റെ ഭാര്യ മക്കള്‍: ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍: കോയ, സഫീറ. സഹോദരങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.

അബ്ദുള്‍ ഖാദറിന്റെയും ആച്ചമ്മയുടെയും മകന്‍
പ്രശസ്ത ഗായകനും നാടകനടനുമായിരുന്ന കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും ആച്ചമ്മയുടെയും ആറു മക്കളില്‍ ഒരാളായി 1949ലാണ് നജ്മല്‍ ബാബു ജനിച്ചത്.

ഗസല്‍ പ്രണയത്തിന്റെ വിത്തുപാകിയവരിലൊരാള്‍
കേരളത്തിലെ സംഗീത പ്രേമികളില്‍ ഗസല്‍ എന്ന സംഗീതശാഖയോടുള്ള ആഭിമുഖം വളര്‍ത്തിയെടുത്ത ആദ്യകാല സംഗീതജ്ഞരില്‍ ഒരാളായിരുന്നു നജ്മല്‍ ബാബു.

ശരത് ചന്ദ്ര മറാഠേയുടെ ശിഷ്യന്‍
കോഴിക്കോട്ടെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീത അധ്യാപകനായിരുന്ന ശരത് ചന്ദ്ര മറാഠേയുടെ കീഴില്‍ നജ്മല്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്

വഴികാട്ടികളായി പിതാവും ബാബു രാജും
പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും മാതൃസഹോദരീ ഭര്‍ത്താവ് എംഎസ് ബാബു രാജിന്റെയും പാത പിന്തുടര്‍ന്നാണ് നജ്മല്‍ ഗസല്‍ ലോകത്തെത്തിയത്. പിതാവില്‍ നിന്നും നജ്മല്‍ സംഗീതപാഠങ്ങള്‍ പഠിച്ചിട്ടുണ്ട്.

ചെറുപ്പത്തില്‍ തുടങ്ങിയ സംഗീത സപര്യ
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ പിതാവിനും ബാബു രാജിനുമൊപ്പം രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഗീത പരിപാടികള്‍ നടത്താന്‍ നജ്മലിന് അവസരം ലഭിച്ചിരുന്നു.

ബാങ്കുദ്യോഗസ്ഥനായി ഗള്‍ഫില്‍
ഇരുപത്തിയാറാമത്തെ വയസിലാണ് നജ്മല്‍ ഗള്‍ഫിലേയ്ക്ക് കുടിയേറിയത്. ബാങ്കുദ്യോഗസ്ഥനായി പത്തുവര്‍ഷത്തോളം അവിടെ ചെലവിട്ടശേഷം നാട്ടില്‍ തിരിച്ചെത്തി.












Click it and Unblock the Notifications