കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടങ്ങള്‍ക്ക് കാരണം പ്രേതം! കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ മാറ്റാന്‍ പൂജ

Google Oneindia Malayalam News

കാസര്‍കോട്: പ്രേതബാധ ഒഴിപ്പിയ്ക്കാന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജ നടത്തി. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് പൂജ നടത്തിയത്. ബസ് അപകടങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്ന വിശ്വാസത്തിലാണ് ഡിപ്പോയില്‍ പൂജ നടത്തിയത്. കര്‍ണാടകയില്‍ നിന്നും പൂജാരിമാരെ എത്തിച്ച് ഇരുപതിനായിരം രൂപ ചെലവിട്ടാണ് പൂജ നടത്തിയത്. രഹസ്യമായി നടത്തിയ പൂജയുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

സ്വകാര്യ വ്യക്തിയുടെ സ്ഥലമായിരുന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് വേണ്ടി വാങ്ങിയത്. ഈ സ്ഥലത്ത് പ്രേതബാധയുണ്ടെന്നും അതിനെ ആവാഹിച്ച് നശിപ്പിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നും ജ്യോത്സ്യന്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പൂജ നടത്തിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗമാണ് കര്‍ണാടകയില്‍ നിന്നും പൂജാരികളെ എത്തിച്ച് പൂജ നടത്തിയത്.

Kasarcode

പ്രേതബാധ ഒഴിപ്പിയ്ക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പൂജാസമയത്ത് അടുത്തിരിയ്ക്കണമെന്ന് പൂജാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തന്നെ കസേരയിട്ട് പൂജാസ്ഥലത്ത് ഇരുന്നു. പൂജയ്ക്ക് ചെലവായ ഇരുപതിനായിരം രൂപ ജീവനക്കാര്‍ പിരിവിട്ടാണ് എടുത്തത്. പ്രേതബാധ ഒഴിപ്പിയ്ക്കലല്ല ആയുധ പൂജയ്ക്ക് മുന്നോടിയായുള്ള ഗണപതി പൂജയാണ് നടന്നതെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പ്രതികരിച്ചു. പക്ഷേ പ്രേതബാധ ഒഴിപ്പിയ്ക്കാന്‍ പൂജയ്ക്ക് നിര്‍ദ്ദേശിച്ച കാര്യവും പൂജ നടത്തിയ കാര്യവും ജോത്സ്യന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 22 നാണ് പൂജ നടത്തിയത്.

English summary
Ghost Eviction Pooja held in Kasargod KSRTC Dippo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X