കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കൃഷിയിടങ്ങള്‍ക്ക് ഭീഷണിയായി ആഫ്രിയ്ക്കന്‍ ഒച്ചുുകള്‍

Google Oneindia Malayalam News

ആലപ്പുഴ: കാര്‍ഷിക വിളകളെ നശിപ്പിയ്ക്കുന്ന ആഫ്രിയ്ക്കന്‍ ഒച്ചുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. തൃശൂരും ഇടുക്കിയും ഒഴികെ 12 ജില്ലകളിലും ഒച്ചുകളുടെ ശല്യം വ്യാപകമായി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ ഇവ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടേയും ഉറക്കം കെടുത്തുകയാണ്. കഞ്ഞിക്കുഴിയിലെ പ്രസിദ്ധമായ ജൈവ പച്ചക്കറി കൃഷിയും ആഫ്രിയ്ക്കന്‍ ഒച്ചുകളുടെ ഭീഷണിയിലാണ്.

തണുപ്പും ഈര്‍പ്പവുമുള്ള പ്രദേശങ്ങളിലാണ് ഒച്ചുകള്‍ പെരുകുന്നത്. നിലനില്‍പ്പിന് കാല്‍സ്യം അനിവാര്യമായതിനാല്‍ കുമ്മായം പൂശിയ ഭിത്തികള്‍ക്കടുത്തും ഇവയുടെ സാന്നിധ്യമുണ്ട്. മാര്‍ബിളുകളും എല്ലുകളും വരെ ഇവ ഭക്ഷണമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒച്ചുകളുടെ എണ്ണം കുറയുന്നില്ല. ഒച്ചുകളില്‍ ബാക്ടീരിയയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രതിരോധ ശേഷി കുറവുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാനും ഈ ഒച്ചുകള്‍ക്ക് കഴിയും. കുട്ടികളില്‍ ഈസ്‌നോഫീലിക് മെനിഞ്ചെറ്റിസിനും കാരണമാകാറുണ്ട്.

alapuzha

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായും കാണുന്നത്. ഉപ്പ് വിതറിയും പുകയില കഷായം ഉപയോഗിച്ചും ഒച്ചുകളെ തുരത്താം.

English summary
Giant African snail's fast spread alarms Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X