കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ഗ്രാന്റ് മസ്ജിദില്‍ 2ഭീമന്‍ ഫാനുകള്‍, നൂറ് ഫാനുകള്‍ക്ക് പകരം ഇതൊന്ന് മതി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ഗ്രാന്റ് മസ്ജിദില്‍ 2ഭീമന്‍ ഫാനുകളെത്തി. നൂറ് ഫാനുകള്‍ക്ക് പകരം ഇതൊന്ന് മതിയെന്നാണ് അധികൃതര്‍ പറയുന്നത്. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിനകത്ത് രണ്ട് ഭീമന്‍ഫാനുകള്‍ സ്ഥാപിച്ചത്. അതേ സമയം പത്ത് ഫാനിന്റെ വൈദ്യുതി ചാര്‍ജേ ആവശ്യമാവൂ. പതിനെട്ട് അടി വ്യാസത്തില്‍ കറങ്ങുന്ന ഈ ഫാന്‍ വിദേശ നിര്‍മിതമാണ്. കുറഞ്ഞ കറക്കവും കൂടുതല്‍ കാറ്റുമാണ് ഇതിന്റെ കണ്‍സപ്റ്റ്. ഈ ഫാനിട്ടാല്‍ പള്ളിയുടെ എല്ലാ ഭാഗത്തേക്കും കാറ്റെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത.

സാധാരണ ഫാനുകളില്‍ നിന്ന് ലഭിക്കുന്ന കാറ്റില്‍ നിന്ന് വ്യത്യസ്തമായി കടലോരത്തും മലനിരകളിലും അനുഭവപ്പെടുന്ന കാറ്റാണ് താഴെ നില്‍ക്കുന്നവര്‍ക്ക് അനുഭവപ്പെടുക. കേരളത്തിലെ മുസ്‌ലിം ആരാധനാലയങ്ങളില്‍ ഇത്തരത്തിലുള്ള ഫാന്‍ ആദ്യത്തേതാണെന്ന് ടെക്‌നിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. ഇന്ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന റമളാന്‍ പ്രാര്‍ഥനാ സമ്മേളനത്തോടെ ഈ ഭീമന്‍മാര്‍ ഗ്രാന്റ് മസ്ജിദില്‍ കറങ്ങിത്തുടങ്ങും. സാധാരണ പള്ളികളില്‍ നിന്ന് വ്യത്യസ്തമായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിന്റെ മിഹ്‌റാബിന് ഉയരം കൂടുതലായതിനാലാണ് മഅ്ദിന്‍ അക്കാദമി ആറ് ലക്ഷം രൂപ വില വരുന്ന ഈ ഇറ്റാലിയന്‍ ഫാന്‍ ഘടിപ്പിച്ചിരിക്കുന്നത്.

news

റമളാന്‍ ഇരുപത്തിയേഴാം രാവായ ഇന്നാണ് സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടക്കുന്നതും. സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

English summary
Giant fan in malappuram grant Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X