കൊച്ചി മുസ്സിരിസ് ബിനാലെയിലെ ഒരു അത്ഭുത കാഴ്ച
കൊച്ചി: കൂറ്റന്‍ മണി കണ്ടോ.. എന്തൊരു കാഴ്ച അല്ലേ. ആരെയും അമ്പരിപ്പിക്കുന്ന ഈ കാഴ്ച കൊച്ചി മുസ്സിരിസ് ബിനാലെയില്‍ ചെന്നാല്‍ കാണാം. അവിടെയാണ് ജിജി സ്കറിയ എന്ന മലയാളി കലാകാരന്റെ ഈ കലാസൃഷ്ടി നിലകൊള്ളുന്നത്. ചരിത്രവും മിത്തും സമൂഹവും ഒരു കായലോരത്ത് ഒന്നിക്കുകയാണെന്നു തോന്നിപ്പിക്കുന്ന ഒരു അത്ഭുത കാഴ്ച തന്നെ. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പെപ്പര്‍ ഹൗസിനോടു ചേര്‍ന്നാണ് ഈ മണി തൂങ്ങി കിടക്കുന്നത്.
കായലില്‍ മുങ്ങി കിടക്കുന്നു എന്നു തോന്നിപ്പിക്കും വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടാല്‍ ആര്‍ക്കും അങ്ങനെയേ തോന്നുകയുള്ളൂ. ഇതിനുമുമ്പ് കായല്‍ തീരത്ത് ഇങ്ങനെ ഒരു കാഴ്ച ഉണ്ടായി കാണില്ല. അതിനു കൊച്ചി മുസ്സിരിസ് ബിനാലെ കാരണമായി എന്നു തന്നെ പറയാം. ക്രോണിക്കിള്‍ ഓഫ് ദി സീഷോര്‍ ഫോര്‍റ്റോള്‍ഡ് എന്നാണ് ഈ കലാ വിന്യാസത്തെ വിശേഷിപ്പിക്കുന്നത്.

നിറയെ ദ്വാരങ്ങളുള്ള ഈ കൂറ്റന്‍ മണി സമയത്തിന്റെ പ്രതീകം എന്നു പറയാം. അതിലൂടെ പ്രവഹിക്കുന്ന കായല്‍ജലം. കാലത്തില്‍ പ്രതീകാത്മകമായി ദ്വാരങ്ങളിടുകയാണ് ഇതിലൂടെ താന്‍ ചെയ്യുന്നതെന്ന് ജിജി പറയുന്നു. 13 അടി ഉയരവും 16 അടി വ്യാസവുമുള്ള സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ മണിക്ക് 2.5 ടണ്‍ ഭാരമുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇത് നിര്‍മ്മിച്ച് കൊണ്ടു വന്നത്. ആറു മാസം വേണ്ടി വന്നു ഇതിന്റെ നിര്‍മ്മാണത്തിന്.
ബിനാലെയുടെ ഭാഗമായി ഒരു അവതരണമെന്ന നിലയിലായിരുന്നു മണി സ്ഥാപിച്ചത്. സമുദായത്തിന്റെ ഉറങ്ങിക്കിടക്കുന്ന ഓര്‍മകളെ മണികൊട്ടി ഉണര്‍ത്തുകയാണ് ഈ കലാസൃഷ്ടി ചെയ്യുന്നത്. ഇത്തവണ കൊച്ചി മുസ്സിരിസ് ബിനാലെ എല്ലാം കൊണ്ടും കാണികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ് നല്‍കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications