കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മുസ്സിരിസ് ബിനാലെയിലെ ഒരു അത്ഭുത കാഴ്ച

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൂറ്റന്‍ മണി കണ്ടോ.. എന്തൊരു കാഴ്ച അല്ലേ. ആരെയും അമ്പരിപ്പിക്കുന്ന ഈ കാഴ്ച കൊച്ചി മുസ്സിരിസ് ബിനാലെയില്‍ ചെന്നാല്‍ കാണാം. അവിടെയാണ് ജിജി സ്‌കറിയ എന്ന മലയാളി കലാകാരന്റെ ഈ കലാസൃഷ്ടി നിലകൊള്ളുന്നത്. ചരിത്രവും മിത്തും സമൂഹവും ഒരു കായലോരത്ത് ഒന്നിക്കുകയാണെന്നു തോന്നിപ്പിക്കുന്ന ഒരു അത്ഭുത കാഴ്ച തന്നെ. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പെപ്പര്‍ ഹൗസിനോടു ചേര്‍ന്നാണ് ഈ മണി തൂങ്ങി കിടക്കുന്നത്.

കായലില്‍ മുങ്ങി കിടക്കുന്നു എന്നു തോന്നിപ്പിക്കും വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടാല്‍ ആര്‍ക്കും അങ്ങനെയേ തോന്നുകയുള്ളൂ. ഇതിനുമുമ്പ് കായല്‍ തീരത്ത് ഇങ്ങനെ ഒരു കാഴ്ച ഉണ്ടായി കാണില്ല. അതിനു കൊച്ചി മുസ്സിരിസ് ബിനാലെ കാരണമായി എന്നു തന്നെ പറയാം. ക്രോണിക്കിള്‍ ഓഫ് ദി സീഷോര്‍ ഫോര്‍റ്റോള്‍ഡ് എന്നാണ് ഈ കലാ വിന്യാസത്തെ വിശേഷിപ്പിക്കുന്നത്.

bell

നിറയെ ദ്വാരങ്ങളുള്ള ഈ കൂറ്റന്‍ മണി സമയത്തിന്റെ പ്രതീകം എന്നു പറയാം. അതിലൂടെ പ്രവഹിക്കുന്ന കായല്‍ജലം. കാലത്തില്‍ പ്രതീകാത്മകമായി ദ്വാരങ്ങളിടുകയാണ് ഇതിലൂടെ താന്‍ ചെയ്യുന്നതെന്ന് ജിജി പറയുന്നു. 13 അടി ഉയരവും 16 അടി വ്യാസവുമുള്ള സ്‌റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ മണിക്ക് 2.5 ടണ്‍ ഭാരമുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇത് നിര്‍മ്മിച്ച് കൊണ്ടു വന്നത്. ആറു മാസം വേണ്ടി വന്നു ഇതിന്റെ നിര്‍മ്മാണത്തിന്.

ബിനാലെയുടെ ഭാഗമായി ഒരു അവതരണമെന്ന നിലയിലായിരുന്നു മണി സ്ഥാപിച്ചത്. സമുദായത്തിന്റെ ഉറങ്ങിക്കിടക്കുന്ന ഓര്‍മകളെ മണികൊട്ടി ഉണര്‍ത്തുകയാണ് ഈ കലാസൃഷ്ടി ചെയ്യുന്നത്. ഇത്തവണ കൊച്ചി മുസ്സിരിസ് ബിനാലെ എല്ലാം കൊണ്ടും കാണികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ് നല്‍കുന്നത്.

English summary
artist gigi scaria installation in kochi muziris biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X