Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഇരിക്കാന്‍ സമ്മതിച്ചില്ല , ഇറങ്ങിയോടിയ പെണ്‍കുട്ടി ചെയ്തത്

ഒന്നും മിണ്ടാതെ ബസ്സില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിക്ക് വേണ്ടി കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും തിരച്ചില്‍ നടത്തിയിരുന്നു.

തൊടുപുഴ : ബസില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ കഴിയാതെ വന്നതില്‍ പരിഭവിച്ച് ഇറങ്ങിപ്പോയ പെണ്‍കുട്ടി കൂട്ടുകാരെയും ബസ്സിലുള്ളവരെയും വട്ടം കറക്കി. വാഹന കമ്പനിയുടെ പ്രമോഷന് വേണ്ടിയെത്തിയ നാലു പെണ്‍കുട്ടികളിലൊരാളാണ് ഒരുമിച്ച് സീറ്റ് കിട്ടാത്തതിനാല്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടിയത്. ഒന്നും മിണ്ടാതെ ബസ്സില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിയെ തിരഞ്ഞ് കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തിരച്ചിലില്‍ കൂട്ടുകാരിയെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. നാല് പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള സീറ്റ് കിട്ടാത്തതാണ് പെണ്‍കുട്ടിയെ പ്രകോപിതയാക്കിയത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇറങ്ങിയോടിയ സ്‌റ്റോപ്പിന് അടുത്തുള്ള വളവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Girl

വനിതാ പോലീസ് ഉള്‍പ്പടെയുള്ള സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബസില്‍ കയറ്റി വിട്ടതോടെയാണ് കൂട്ടുകാരികള്‍ക്ക് ആശ്വാസമായത്. ഇതിനെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയാണ് ബസ് യാത്ര തുടര്‍ന്നത്. കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ കഴിയാത്തതിനാലാണ് പെണ്‍കുട്ടി ബസ്സില്‍ നിന്നും ഇറങ്ങിയോടിയതെന്നാണ് കൂട്ടുകാരികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+