അമ്മയുടെ ഒത്താശയോടെ മകളെ പീഡിപ്പിച്ചു.. പിന്നില്‍ സിനിമാ മോഹം
സിനിമയില്‍ എത്തിക്കാന്‍ അമ്മ മകളെ സിനിമാകാരനും സുഹൃത്തിനും കാഴ്ചവെച്ചതായി പരാതി. കൊച്ചിയിലാണ് സംഭവം. സിനിമാ മോഹം തലയ്ക്ക് കയറിയ അമ്മ അവരുടെ മകളെ സിനിമാകാരനായ പരിചയക്കാരനും സുഹൃത്തിനും കാഴ്ച വെച്ചെന്നും അതിന് ഉന്നത രാഷ്ട്രീയ നേതൃത്വം ഒത്താശ ചെയ്തെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ പീഡനത്തിനിരയായ യുവതി പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ

അമേരിക്കന്‍ മലയാളി
അമേരിക്കന്‍ മലയാളിയായ അമ്മ മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിന് തന്‍റെ സഹോദരിയുടെ സുഹൃത്തായ സിനിമാക്കാരനും മറ്റൊരു സുഹൃത്തിനും കാഴ്ച വെച്ചെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നാണ് യുവതിയുടെ ആരോപണം.

പീഡനം
ഇരുവരും തന്നെ ശാരീരികമായി പീഡിപ്പിച്ചു. ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ താന്‍ പോലീസില്‍ പരാതി കൊടുത്തു. എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യാനോ കേസ് എടുക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് യുവതി പറഞ്ഞതായി വാര്‍ത്തയില്‍ ഉണ്ട്.

പരാതി
ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ച വിവരം തൃപ്പൂണിത്തറ വനിതാ സെല്ലിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.എന്നാല്‍ അവിടെ നിന്നും തനിക്ക് സമാന അനുഭവമാണ് ഉണ്ടായത്.

കുടുംബ പ്രശ്നം
അമ്മ പോലീസുകാരെ സ്വാധീനിച്ച് ഇതൊരു ചെറിയ കുടുംബ പ്രശ്നമാക്കി മാറ്റാനാണ് ശ്രമിച്ചതെന്നും യുവതി ആരോപിക്കുന്നു.
ഇനി തനിക്ക് ആത്മഹത്യ അല്ലാതെ നിവര്‍ത്തിയില്ലെന്ന് പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ തന്‍റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം തന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടെന്നും യുവതി ആരോപിക്കുന്നു.

കാരണക്കാര്‍
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അമ്മയുടെ സുഹൃത്തായ സിനിമാക്കാരനും അമ്മയും അമ്മയുടെ സഹോദരിയുമാണ് കാരണക്കാര്‍ എന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം യുവതിയെ ഇപ്പോള്‍ കാണാനില്ലെന്നും കേസ് ഒതുക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications