കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പരാതിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് പെണ്‍കുട്ടി കോടതിയിൽ

Google Oneindia Malayalam News

കാസര്‍കോട്: ഉപ്പിനങ്ങാടി സ്വദേശിനിയായ യുവതി ബന്ധുവിൽ നിന്നും ഗര്‍ഭം ധരിച്ച ശേഷം മറ്റൊരു യുവാവിന് മേൽ ബലാത്സംഗപരാതി നല്‍കിയ കേസ് പിന്‍വലിക്കുന്നതായി അറിയിച്ച് കോടതിയില്‍ ഹരജി നല്‍കി. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയെ സമീപിച്ചത്. അടുക്കസ്ഥലയിലെ നവീന്‍കുമാര്‍ 2016 നവംബര്‍ 16 ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും, താന്‍ ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പെണ്‍കുട്ടി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ നവീന്‍കുമാര്‍ മല്ലം ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ വിളിച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി.

അതേ തുടർന്ന് പൊലീസ് നവീന്‍കുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ഇരുപതുദിവസത്തോളം റിമാണ്ടില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നവീന്‍കുമാറിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.

kasarcode

നവീൻ കുമാറല്ല പെണ്‍കുട്ടിയെ ബന്ധുവായ യുവാവാണ് ഗര്‍ഭിണിയാക്കിയതെന്നും ഇക്കാര്യം പുറംലോകമറിഞ്ഞാലുള്ള വിപത്തിനെ ഭയന്നാണ് ബന്ധുവിന്റെ നിർദ്ദേശ പ്രകാരം നവീൻകുമാറിനെ കേസില്‍ കുടുക്കിയതെന്നും പൊലീസ് കണ്ടെത്തി. കള്ള പരാതി നൽകിയ പെണ്‍കുട്ടിക്കെതിരെയും ബന്ധുവായ യുവാവിനെതിരെയും നടപടികള്‍ വേണമെന്നും നിരപരാധിയായ യുവാവിനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഇപ്പോള്‍ പത്തൊമ്പതുവയസുള്ള പെണ്‍കുട്ടിക്ക് പരാതി നൽകുമ്പോൾ പതിനേഴ് വയസ്സായിരുന്നു അതുകൊണ്ട് തന്നെ ബന്ധുവിനെതിരെ പോക്‌സോനിയമപ്രകാരമാണ് കേസെടുത്തത് അതുപ്രകാരമുള്ള നടപടിക്രമങ്ങളുമായാണ് പൊലീസ് മുന്നോട്ടുപോയത് അതിനിടയിലായിരുന്നു നാടകീയ രംഗങ്ങളുമായി പെണ്‍കുട്ടി ഇന്നലെ കോടതിയിലെത്തിയത്. ഹരജി സ്വീകരിച്ച കോടതി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട കേസിന്റെ ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ടു. 17ന് പെണ്‍കുട്ടിയുടെ ഹരജിയില്‍ കോടതി വിധി പറയും.

English summary
Girl back off from fake complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X