Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; സിപിഎം ഏരിയാ കമ്മിറ്റി അംഗം അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് കെട്ടിട ഉമടയുടെ ക്രൂരമര്‍ദ്ദനം. തലയില്‍ കല്ലുകൊണ്ടു കുത്തിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. എടപ്പാള്‍ സ്വദേശി സി രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് രാഘവന്‍.

02

പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ട്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് പൊന്നാനിയിലെ ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു. പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ആക്രി സാധനങ്ങള്‍ എടുക്കരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നുവത്രെ. പിന്നീടാണ് മര്‍ദ്ദിച്ചത്. ആക്രി സാധനങ്ങള്‍ ശേഖരിച്ച ചാക്ക് കൊണ്ട് പെണ്‍കുട്ടിയെ അടിച്ചുവെന്നും പറയപ്പെടുന്നു.

നാട്ടുകാരാണ് പെണ്‍കുട്ടിയെ എടപ്പാളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവശിപ്പിച്ചത്. പിന്നീട് പൊന്നാനിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മര്‍ദ്ദനമേറ്റ പത്ത് വയസുകാരി തമിഴ്‌നാട് സ്വദേശിയാണെന്നാണ് പോലീസ് പറയുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വട്ടങ്കുളം മുന്‍ പഞ്ചാത്ത് പ്രസിഡന്റാണ് രാഘവന്‍. കുട്ടിയുടെ മുറിവ് തുന്നിക്കെട്ടിയിട്ടുണ്ട്. ആശുപത്രിയിലെത്തി പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+