Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു!! യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കാക്കനാട് അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയത്തില്‍ ഷാലന്‍റെ മകള്‍ ദേവിക (പാറു-17) ആണ് മരിച്ചത്. പൊള്ളലേറ്റ പറവൂര്‍ സ്വദേശിയായ മിഥുന്‍ എന്ന യുവാവും മരിച്ചു. തടയാന്‍ ശ്രമിച്ച ദേവികയുടെ പിതാവിനും ഗുരുതരമായി പൊള്ളലേറ്റു.

girlkochideath

ബുധനാഴ്ച അര്‍ധരാത്രി 12.15 ഓടോയാണ് സംഭവം. കാക്കനാടെ വീട്ടില്‍ ബൈക്കില്‍ എത്തിയ മിഥുന്‍ ദേവികയെ കാണണമെന്ന് ഷാലനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്ന് എത്തിയ ദേവികയുടെ അടുത്തെത്തി മിഥുന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്‍റെ ദേഹത്തേക്കും പെട്രോള്‍ പടര്‍ന്നു.

ഇത് തടയാന്‍ ശ്രമിച്ച ഷാലനും ഗുരുതരമായി പൊള്ളലേറ്റു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കെ സുരേന്ദ്രന് 10000 വോട്ടിന്‍റെ വിജയം ഉറപ്പാക്കണമെന്ന് അമിത് ഷാ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് സര്‍വെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+