ഗംഗേശാനന്ദയെ പിന്തുണച്ച് പെൺകുട്ടി!! എല്ലാം ചെയ്തത് പോലീസ്!! ഹൈക്കോടതിയിൽ പറഞ്ഞത്....!
പോലീസിന്റെ ഭീഷണിയെ തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി. സ്വാമിയുടെ ഹർജിയിയിൽ തന്നെ കക്ഷി ചേർക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
കൊച്ചി: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഗംഗേശാനന്ദയെ പിന്തുണച്ച് പെൺകുട്ടി. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന് പെൺകുട്ടി ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വാമിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മൊഴി എഴുതി ഉണ്ടാക്കിയത് പോലീസാണെന്നും പെൺകുട്ടി പറഞ്ഞു.
പോലീസിന്റെ ഭീഷണിയെ തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി. സ്വാമിയുടെ ഹർജിയിയിൽ തന്നെ കക്ഷി ചേർക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.

അതേസമയം പെൺകുട്ടിയുടെ സത്യാവാങ്മൂലത്തെ പോലീസ് കോടതിയിൽ എതിർത്തു. പെൺകുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നാണ് പോലീസ് പറയുന്നത്. കേസിൽ കക്ഷി ചേർക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു.
സ്വാമിക്കെതിരായ പരാതിയിൽ പെൺകുട്ടിക്കെതിരെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പ്രണയബന്ധത്തെ എതിർത്തതു കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നത്.
കാമുകനായ അയ്യപ്പദാസ് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് പെൺകുട്ടി പിന്നീട് മൊഴി നൽകിയിരുന്നു. അയ്യപ്പദാസ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications