Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കും മുന്‍പേ രക്താര്‍ബുദത്തിന് കീഴടങ്ങി അനീറ്റമോള്‍ യാത്രയായി

മലപ്പുറം: പിറന്നാള്‍ ദിനത്തില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ആ കുഞ്ഞു മാലാഖ യാത്രയായി. രണ്ടു വര്‍ഷമായി വേദനിപ്പിച്ചു കൊണ്ടിരുന്ന രക്താര്‍ബുദത്തിന് ഒടുവില്‍ അവള്‍ കീഴടങ്ങി. അങ്ങാടിപ്പുറം മാലാപറമ്പ് പാലൂര്‍കോട്ടയിലെ കൊച്ചീത്ര സണ്ണിയുടെ മകള്‍ അനീറ്റ സണ്ണി (10) ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രിയപ്പെട്ടവരോട് വിട ചൊല്ലിയത്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാലൂര്‍കോട്ട സെന്റ് മേരീസ് പള്ളിയില്‍ നടന്നു.

അനീറ്റയുടെ പതിനൊന്നാം പിറന്നാള്‍ ഇന്നലെ വൈകിട്ട് ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞിനെ മരണം തട്ടിയെടുത്തത്. പിറന്നാള്‍ ആഘോഷത്തിനുള്ള കേക്കുകളുമായി ബന്ധുമിത്രാദികളെല്ലാം ഇന്നലെ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു.നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന അനീറ്റ പഠനത്തിലും മിടുക്കിയായിരുന്നു. ചികിത്സാ നാളുകളിലെല്ലാം എന്തിനും തയാറായി നാട്ടുകാര്‍ ഒന്നടങ്കം മോള്‍ക്കൊപ്പമുണ്ടായിരുന്നു. അവളുടെ രോഗമുക്തിയ്ക്കായി ജാതി മതഭേദമന്യേ നാടു മുഴുവന്‍ പ്രാര്‍ഥനാനിരതമായിരുന്നു.

 aneeta

അനീറ്റയുടെ മരണം ഒടുവില്‍ ഒരു നാടിന്റെ തന്നെ കണ്ണീരായി മാറി. പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആലുവ കുന്നേപ്പള്ളി സ്വദേശി ഹണിയാണ് അമ്മ. സഹോദരങ്ങള്‍: അല്‍ഫോന്‍സ, ആല്‍വിന്‍.(ഇരുവരും വിദ്യാര്‍ഥികള്‍).

അങ്ങാടിപ്പുറം മാലാപറമ്പ് പാലൂര്‍കോട്ടയിലെ കൊച്ചീത്ര സണ്ണിയുടെ മകള്‍ അനീറ്റ സണ്ണിയുടെ മരണവാര്‍ത്ത നാട്ടുകാരെയെല്ലാം ഏറെ വേദനപ്പിച്ചു. ഇന്നലെ മരണ വിവരം അറിഞ്ഞതോടെ വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തിയത്. തുടര്‍ന്നു ഇന്ന് മൃതദേഹം പത്തിന് പാലൂര്‍കോട്ട സെന്റ് മേരീസ് പള്ളിയിലേക്കു കൊണ്ടുപോകും വന്‍ജനക്കൂട്ടമാണു അനുഗമച്ചത്.

(ഫോട്ടോ അടിക്കുറിപ്പ്)

മരിച്ച അനീറ്റമോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+