മംഗളം സിഇഒ അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി!! മന്ത്രിയുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു
കോഴിക്കോട്: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെത് എന്നു പറയപ്പെടുന്ന അശ്ലീല സംഭാഷണം പുറത്ത് വിട്ട് വിവാദത്തിലായ മംഗളം ടെലിവിഷന്റെ സിഇഒ ആര് അജിത് കുമാറിനെതിരെ പെണ്‍കുട്ടിയുടെ പരാതി. അപകീര്‍ത്തികരമായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. മംഗളം ടെലിവിഷനിലെ തന്നെ ജീവനക്കാരനായ എസ് വി പ്രദീപനെതിരേയും ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് വണ്‍ഇന്ത്യയ്ക്ക് ലഭിച്ചു.
Read Also: ശശീന്ദ്രനെ വിളിച്ചതാര്..?? എന്തിനാണ് വിളിച്ചത്..? ഹണി ട്രാപ്പോ..??എല്ലാം മൂന്ന് മാസത്തിനകം അറിയാം !!
Read Also: കാശിനുവേണ്ടി അയാൾ തന്നെക്കൊണ്ട് ചെയ്യിച്ചത്...!! ഗര്‍ഭിണിയായപ്പോഴും..!!ചാര്‍മിള പൊട്ടിത്തെറിക്കുന്നു
Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയാണ് അജിത് കുമാറിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോഴിക്കോടുള്ള സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ശശീന്ദ്രന് രാജി വെച്ചതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു.

പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം സംഘടിപ്പിച്ച സാനിറ്ററി എക്സ്പോ ഉദ്ഘാടനം ചെയ്തത് അന്ന് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് ആയിരുന്നു. പരിപാടിയുടെ സംഘാടക സമിതി അംഗമായിരുന്ന ഈ പെണ്‍കുട്ടി നാട മുറിക്കാനുള്ള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ച് മന്ത്രിയുടെ സമീപം നില്ക്കുന്ന ചിത്രമാണ് അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഈ ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോയാണ് വാട്സ് ആപ്പിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമടക്കം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നത്. മന്ത്രി പെണ്‍കുട്ടിയെ നോക്കി ചിരിക്കുന്ന രീതിയിലുള്ള ചിത്രം മന്ത്രിയുടെ സ്വഭാവം ശരിയല്ലെന്നതിന് ഉദാഹരണം പോലെയാണ് പ്രചരിക്കപ്പെട്ടത്.

മന്ത്രിയുടേത് എന്നവകാശപ്പെട്ട് മംഗളം പുറത്ത് വിട്ട അശ്ലീല സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള പെണ്‍കുട്ടി ഈ ചിത്രത്തിലുള്ള പെണ്‍കുട്ടിയാണ് എന്ന തരത്തിലും ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയുണ്ടായി. ഇത് മൂലം തനിക്കും കുടുംബത്തിനുമുണ്ടായ അപമാനം ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

വാട്സ് ആപ്പ് ഗ്രൂപ്പ് പരിശോധിച്ചതില്‍ നിന്നും മംഗളം ടെലിവിഷന്‍ സിഇഒ ആര് അജിത് കുമാര്‍, ചാനലിലെ ജീവനക്കാരനായ എസ് വി പ്രദീപ് എന്നിവരാണ് പ്രസ്തുത പോസ്റ്റ് നിര്‍മ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നും അറിയാന്‍ കഴിഞ്ഞതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയ വഴിയുള്ള അപവാദപ്രചരണത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന് നേരത്തെ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്ററര്‍ ചെയ്തിട്ടുള്ളതുമാണ്. ഇതിന് പുറമേയാണ് മുഖ്യമന്ത്രി പിണറായി വിജയന്, മലപ്പുറം ജില്ലാ പോലീസ് മേധാവി, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മംഗളം ടെലിവിഷന്റെ ലോഞ്ചിംഗ് ദിവസമാണ് എകെ ശശീന്ദ്രന് പരാതിക്കാരിയായി എത്തിയ വീട്ടമ്മയോട് നടത്തിയ അശ്ലീല സംഭാഷണം എന്ന പേരില്‍ ചാനല്‍ ഓഡിയോ പുറത്ത് വിട്ടത്. രാഷ്ട്രീയ കേരളം ഞെട്ടിയ സംഭവം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം മന്ത്രി രാജിവെച്ചു.

എന്നാല്‍ മന്ത്രിയേക്കാളേറെ വിമര്‍ശവിധേയമായത് ചാനലിന്റെ നടപടിയാണ്. പദവി ഏതെങ്കിലും തരത്തില്‍ മന്ത്രി ദുരുപയോഗം ചെയ്തതായി മംഗളത്തിന് തെളിയിക്കാനായിട്ടില്ല. മാത്രമല്ല അപൂര്‍ണമായ ഫോണ്‍സംഭാഷണത്തിലെ പരാതിക്കാരി ആരെന്നോ പരാതി എന്തെന്നോ ഇതുവരെ അവര്‍ വിശദീകരിച്ചിട്ടുമില്ല.

സ്വകാര്യതയ്ക്ക് മേലെ ഉള്ള കടന്നുകയറ്റം എന്ന രീതിയില്‍ മംഗളത്തിന്റെ വാര്‍ത്ത വിമര്‍ശന വിധേയമായി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയെ വിളിച്ചതാര്, എന്തിന് വിളിച്ചു, ഗൂഢാലോചന നടന്നിട്ടുണ്ടോ മുതലായ കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ വിധേയമാക്കും.

ഹണി ട്രാപ്പ് വിവാദത്തില്‍പ്പെട്ട പെണ്‍കുട്ടിയുടേത് എന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചതിന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ അപ്ലോഡ് ചെയ്ത ആളെ സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"










Click it and Unblock the Notifications