അമ്മയുമായി അടുപ്പം..സ്വാമിക്ക് വേണ്ടത് പ്രായപൂർത്തിയാകാത്ത മകളെ..! ജനനേന്ദ്രിയം മുറിച്ച് പെൺകുട്ടി!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

പ്രമുഖ ബിജെപി നേതാവിന് ഫ്ളാറ്റിൽ പണി ഇത്..!! പൊക്കിയത് 4 പെണ്ണുങ്ങൾക്കൊപ്പം..!!

പൂജയ്ക്കെന്ന പേരിൽ

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വര്‍ഷങ്ങളായി ഈ സ്വാമി വരിക പതിവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി കിടപ്പിലാണ്. അമ്മയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു.

വർഷങ്ങളുടെ പീഡനം

ഈ അടുപ്പം മുതലാക്കിയാണ് ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരിക്കുന്ന കാലം മുതല്‍ക്കേ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മറ്റാരും വിവരം അറിഞ്ഞില്ല. വർഷങ്ങളായി ഇത് തുടരുന്നു.

ജനനേന്ദ്രിയം മുറിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് സ്വാമി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പെണ്‍കുട്ടിക്ക് വിവരം കിട്ടി. ഇതോടെ അവള്‍ ഒരു കത്തി കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

സ്വാമി ആശുപത്രിയിൽ

രക്തം വാര്‍ന്ന് കിടന്ന ഇയാളെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗക്കുറ്റം ചുമത്തിയും പോലീസ് കേസെടുത്തിട്ടുണ്ട്.

പോസ്കോ പ്രകാരം കേസ്

ഇപ്പോള്‍ സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന സ്വാമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ വീട്ടിലെ പൂജകള്‍ക്കായി എത്തിയിരുന്ന ഇയാള്‍ നിരവധി തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പേട്ട പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്.

 90 ശതമാനവും മുറിഞ്ഞു

90 ശതമാനവും മുറിഞ്ഞു

പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഹരി എന്ന ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി. ഇയാള്‍ക്ക് 54 വയസ്സുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്.

അടിയന്തര ശസ്ത്രക്രിയ

അടിയന്തര ശസ്ത്രക്രിയ

രാത്രി 12.40തോടുകൂടിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാളുടെ ജനനേന്ദ്രിയം. മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി ഇയാളെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദരുടേയും യൂറോളജി വിദഗ്ദരുടേയും നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കേസെടുക്കാതെ പോലീസ്

കേസെടുക്കാതെ പോലീസ്

ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ പോലീസ് കേസൊന്നും എടുത്തിട്ടില്ല. ആത്മരക്ഷയ്ക്ക് വേണ്ടി ചെയ്ത കാര്യമായതിനാല്‍ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആശയകുഴപ്പമുണ്ട്. തിരുവനന്തപുരം പേട്ട പോലീസാണ് കേസന്വേഷിക്കുന്നത്.

അമ്മയുടെ ഒത്താശയും

അമ്മയുടെ ഒത്താശയും

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് അമ്മ സ്വാമിക്ക് ഒത്താശ ചെയ്തുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും പേട്ട പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

English summary
Girl in Petta ends molestation of Godman by cutting his penis off
Please Wait while comments are loading...