കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 കാരിയുടെ കുഞ്ഞിന്റെ പിതാവ് 12 കാരന്‍, സംഭവം കളമശ്ശേരിയില്‍

  • By ഭദ്ര
Google Oneindia Malayalam News

കൊച്ചി: 18 കാരിയുടെ കുഞ്ഞിന്റെ പിതാവായ 12 കാരനെതിരെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 2നായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികയുന്നതിന് 2 മാസം മുന്‍പാണ് ഗര്‍ഭിണിയായത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നവംബര്‍ 2 ന് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി പ്രസവ ശേഷം നവംബര്‍ 4ന് ആശുപത്രി വിട്ടു. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചിരുന്നു. കാക്കനാട്ടെ സ്വാകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം നടന്നത്. വിവരം പോലീസില്‍ അറിയിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പോലീസില്‍ വിവരം അറിയിക്കേണ്ട കാര്യമില്ലെന്നും ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനങ്ങളെ അറിയിച്ചാല്‍ മതിയെന്നും ചൈല്‍ ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

arrest

കുഞ്ഞിനെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ പരാതി രേഖപ്പെടുത്തിയിട്ടില്ല. ആണ്‍കുട്ടിയുടെ വയസ്സിന്റെ കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Kalamassery police have registered a case against a 12-year-old boy and a private hospital here after an 18-year-old girl gave birth to a baby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X