Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസിന് കടലില്‍ ഉല്ലാസയാത്ര; വഞ്ചി മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

പൂവാര്‍ : ക്രിസ്മസ് ആഘോഷിക്കാന്‍ കടല്‍ യാത്ര നടത്തിയ സംഘത്തിലെ പെണ്‍കുട്ടി വഞ്ചി മറിഞ്ഞ് മരിച്ചു. പൂവാര്‍ സ്വദേശി ലോറന്‍സിന്റേയും സുധയുടേയും മകള്‍ ജനിഫര്‍ ആണ് മരിച്ചത്. പൂവാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജനിഫര്‍ .

പത്തംഗ സംഘമാണ് ക്രിസ്മസ് ദിനത്തില്‍ കടലില്‍ ഉല്ലാസ യാത്ര നടത്തിയത് . വഞ്ചിയിലായിരുന്നു പോയത്. ജനിഫറിനൊപ്പം സഹോദരി ആശയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു .

Jenifer Death

യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത് . ശക്തമായ തിരയില്‍ പെട്ട് വഞ്ചി മറിയുകയായിരുന്നു. ജനിഫറിന്റെ തലയില്‍ വഞ്ചിയുടെ ഒരു ഭാഗം ഇടിച്ചാണ് പരിക്കേറ്റത് .

തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ എത്തി എല്ലാവരേയും രക്ഷിക്കുകയായിരുന്നു . എന്നാല്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ജനിഫറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ജനിഫര്‍ മരിച്ചത് .

സംഘത്തിലുണ്ടായിരുന്ന ബാക്കി ഒമ്പത് പേര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+