ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങി; അമ്മ തലയടിച്ച് വീണു, മകള്‍ ട്രെയിനിനടിയില്‍ ചതഞ്ഞരഞ്ഞു
കരുനാഗപ്പള്ളി: റെയില്‍വെ പ്ലാറ്റ് ഫോമില്‍സ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ വീട്ടമ്മ പ്ലാറ്റ് ഫോമില്‍ തലയിടിച്ച് വീണു. അമ്മയ്ക്ക് പിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മകള്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് ചതഞ്ഞരിഞ്ഞു.
കരുനാഗപ്പള്ളി രവീഷ് ഭവനത്തില്‍ രവീന്ദ്രന്റെ മകള്‍ സൂര്യ(22)യാണ് മരിച്ചത്. സാരമായ പരിക്കുക്കളോടെ അമ്മ സതി(52)യെ കരുനാഗപ്പളഅളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

അങ്കമാലിയില്‍ പഠിക്കുന്ന സൂര്യയുടെ അനുജത്തിയെ കോളേജിലാക്കി ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു സതിയും സൂര്യയും. ഉറങ്ങിയത് കാരണം സ്റ്റേഷനിലെത്തിയ വിവരം അറിഞ്ഞില്ല. ട്രെയിന്‍ നീങ്ങി തുടങ്ങിയതിനു ശേഷമാണ് സ്റ്റേഷനെത്തിയ കാര്യം അറിഞ്ഞത്. അമ്മ ചാടി ഇറങ്ങുന്നത് കണ്ട് മകളും ചാടുകയായിരുന്നു.












Click it and Unblock the Notifications