Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച പെൺകുട്ടിയുമായി ഒരു മാസത്തെ പരിചയം: കൊച്ചിയിലേക്ക് വന്നത് ആവശ്യപ്പെട്ടതിനാൽ, നിർണായക വിവരം!!

കൊച്ചി: എറണാകുളം സൌത്തിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് പെൺകുട്ടിയുമായി വെറും ഒരു മാസത്തെ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുള്ളത്. രക്തസ്രാവത്തെത്തുടർന്ന് മരിച്ച പെൺകുട്ടിയെ ആശുപത്രിയിലാക്കി യുവാവ് മുങ്ങിയെങ്കിലും പോലീസ് സ്ഥലത്തെത്തി മരിച്ച പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്.

 പരിചയം ഫേസ്ബുക്കിലൂടെ

പരിചയം ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ പരിചപ്പെട്ട പെൺകുട്ടിയും യുവാവും ഫോൺ നമ്പർ കൈമാറി പരസ്പരം അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് യുവാവ് ആവശ്യപ്പെട്ടത് പ്രകാരമാണ് പെൺകുട്ടി ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നത്. ജോലിക്കുള്ള ഇന്റർവ്യൂവിന് എന്ന പേരിൽ വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി കൊച്ചിയിലെത്തുന്നത്. യുവാവിനൊപ്പം കൊച്ചിയിലെത്തിയ ശേഷം എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തുു. സംഭവത്തിൽ വൈപ്പിൽ എടവനക്കാട് സ്വദേശിയായ ഗോകുൽ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് പിന്നീടാണ് രേഖപ്പെടുത്തിയത്.

 അമിത രക്തസ്രാവം

അമിത രക്തസ്രാവം

യുവാവിനൊപ്പം ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടി അമിത രക്തസ്രാവം മൂലം മരണമടയുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ അനുവാദത്തോടെയാണ് തങ്ങൾ തമ്മിലുള്ള ബന്ധമുണ്ടായതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ പ്രതിക്കെതിരെ ഐപിസി 304 പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരികയുള്ളൂ. മനപ്പൂർവ്വമുള്ള നരഹത്യയ്ക്കാണ് ഗോകുലിനെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തിരുന്നു.

ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

ആലപ്പുഴ ജില്ലയിലെ എഴുപുന്ന സ്വദേശിയായ 19കാരിയായ പെൺകുട്ടിയാണ് അമിത രക്തസ്രാവത്തെ തുടർന്ന് ബുധനാഴ്ച മരിച്ചത്. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ പെൺകുട്ടിയ്ക്ക് രക്തസ്രാവമുണ്ടായതോടെയാണ് യുവാവ് പെൺകുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. രക്തസ്രാവം ആരംഭിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.

 യുവാവ് മുങ്ങി, പോലീസ് പൊക്കി

യുവാവ് മുങ്ങി, പോലീസ് പൊക്കി


പെൺകുട്ടി മരിച്ചെന്ന് ഏതാണ്ട് ഉറപ്പായതോടെ ഈ യുവാവ് സ്ഥലം വിടുകയും ചെയ്തുു. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മരിച്ച പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്.

 വീട്ടുകാരോട് കള്ളം പറഞ്ഞ് മുങ്ങി

വീട്ടുകാരോട് കള്ളം പറഞ്ഞ് മുങ്ങി

പെൺകുട്ടി തന്നോടൊപ്പം നഗരത്തിലെത്തിയെന്നും ഒരുമിച്ച് മുറിയെടുത്തെന്നും യുവാവ് കഴിഞ്ഞ ദിവസം തന്നെ പോലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലും പോലീസ് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇന്റർവ്യൂവിന് വേണ്ടിയാണ് വീട്ടിൽ നിന്ന് പോയതെന്ന വിവരമാണ് വീട്ടുകാരും നൽകിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് സംസ്കാരവും നടത്തിയിരുന്നു.

 പോക്സോ കേസിലും പ്രതി

പോക്സോ കേസിലും പ്രതി

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി കൊലപാതക കേസിലും പോക്സോ കേസിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ജില്ലയിലെ ഞായറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനായിരുന്നു കേസെടുത്തത്. എന്നാൽ ഇരയായ പെൺകുട്ടിയെ ഇയാൾ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. നാല് മാസത്തിന് ശേഷം പെൺകുട്ടിയുമായി വഴക്കിട്ട് പിരിയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+