കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കെവിന്‍ മോഡല്‍! അന്യമതക്കാരിയായ യുവതിയെ വിളിച്ചിറക്കിയ യുവാവിനെതിരെ പെണ്‍വീട്ടുകാര്‍

  • By Desk
Google Oneindia Malayalam News

ജാത്യാഭിമാനത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍റെ ഗതി തനിക്കും ഉണ്ടാകുമെന്ന് വ്യക്തമാക്കി യുവാവ് രംഗത്ത്. പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ച യുവാവും യുവതിയും വീട് വിട്ട് ഇറങ്ങുകയായിരുന്നു.

യുവാവിന്‍റെ സുഹൃത്തുക്കളാണ് പെണ്‍കുട്ടിക്കും യുവാവിനും അഭയം നല്‍കിയത്. ഇതോടെ യുവാവിന്‍റെ സുഹൃത്തുക്കളേയും ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം. സഹായം തേടി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസും പെണ്‍വീട്ടുകാരോടൊപ്പം ചേര്‍ന്നതായി യുവാവ് തന്‍റെ ഫേസ്ബുക്കില്‍ ആരോപിച്ചു.

തൊടുപുഴ സ്വദേശികള്‍

തൊടുപുഴ സ്വദേശികള്‍

തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും കഴിഞ്ഞ ദിവസം രാത്രിയാണ് വീട് വിട്ട് ഇറങ്ങിയത്. ഇരുവരുടേയും ബന്ധം പെണ്‍വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും വീട് വിട്ട് ഇറങ്ങാന്‍ തിരുമാനിച്ചത്. പെണ്‍കുട്ടിയേയും കൂട്ടി യുവാവ് നേരെ ചെറുപ്പളശ്ശേരിയിലുള്ള അമ്മാവന്‍റെ വീട്ടിലേക്കാണ് പോയത്. എന്നാല്‍ ഇരുവരും രണ്ട് മതത്തില്‍ പെട്ടവര്‍ ആയതിനാല്‍ അമ്മാവന്‍ ഇരുവരേയും ചെര്‍പ്പുളശ്ശേരി പോലീസിന് കൈമാറി.

വീട് വളഞ്ഞു

വീട് വളഞ്ഞു

പ്രണയബന്ധത്തിന്‍റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്ന് കടുത്ത പീഡനമാണ് എല്‍ക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് യുവാവ് കുറിച്ചു. പെണ്‍വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ തന്‍റെ വീട് വളഞ്ഞു. ഗത്യന്തരമില്ലാതെയാണ് അമ്മാവന്‍റെ വീട്ടിലേക്ക് വന്നത്.

വധഭീഷണി

വധഭീഷണി

പെണ്‍കുട്ടിയുടെ പിതാവ് യുവാവിന് ഫോണിലൂടെ വധഭീഷണിമുഴക്കിയതായും യുവാവ് പറഞ്ഞു.' കഴിഞ്ഞ 15 ദിവസം പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതല്ലേ. അതുകൊണ്ട് തന്നെ ഞാന്‍ ഇനി ജീവിക്കുന്നത് തന്നെ നിന്നെ കൊല്ലാന്‍ വേണ്ടിയാണ്' എന്നാണ് പിതാവ് യുവാവിന് മൊബൈലിലേക്ക് സന്ദേശം അയച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്കും

സുഹൃത്തുക്കള്‍ക്കും

യുവാവിനെ സഹായിച്ച സുഹൃത്തുക്കളേയും പെണ്‍വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. സ്റ്റേഷനില്‍ എത്തിയ പെണ്‍വീട്ടുകാര്‍ യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെ അടുത്ത് വിളിച്ച് നീയൊന്നും നാളെത്തെ സൂര്യോദയം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവും സുഹൃത്തുക്കളും വ്യക്തമാക്കി. അതേസമയം പോലീസുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവാവും സുഹൃത്തുക്കളും ആരോപിച്ചു.

കെവിന്‍ ആവര്‍ത്തിക്കുമോ

കെവിന്‍ ആവര്‍ത്തിക്കുമോ

ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടേയും യുവാവിന്‍റേയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടപണ്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഇരുവരേയും തൊടുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്. നാളെ ഇരുവരേയും കോടതിയില്‍ ഹാജരാക്കും.

English summary
girl eloped with boy in thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X