Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ പ്രേമം... ഒടുവില്‍ എംകോം കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി..സംഭവിച്ചത്

ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പ്രണയത്തിലാവുകയും അതവസാനം പുലിവാലില്‍ കലാശിക്കുകയും ചെയ്യുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല. പലപ്പോഴും അധികൃതരും വീട്ടുകാരുമൊക്കെ മുന്നറിയിപ്പ് നല്‍കിയാലും ഇതൊന്നും വകവയ്ക്കാതെ വീട്ടുകാരെ ധിക്കരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇറങ്ങിപോകും. വിദ്യാഭ്യാസമുള്ളവരായാലും മുതിര്‍ന്നവരായാലും ഒക്കെ ഇക്കാര്യത്തില്‍ കണക്കാണ്. ഫേസ്ബുക്ക് കാമുകനെ വിശ്വസിച്ച് ഇറങ്ങിപ്പോയ എംകോം കാരി പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഈ സീരീസ് പ്രണയ കഥയിലെ ഒടുവിലെ ഇര. സംഭവം ഇങ്ങനെ

സംഭവം ആലപ്പുഴയില്‍

സംഭവം ആലപ്പുഴയില്‍

ആലപ്പുഴക്കാരിയായ എംകോം ബിരുദദാരിയായ പെണ്‍കുട്ടിയാണ് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ മാസം 15 നായിരുന്നു സംഭവം.

പയ്യന്‍ കളമശ്ശേരിക്കാരന്‍

പയ്യന്‍ കളമശ്ശേരിക്കാരന്‍

കളമശ്ശേരിക്കാരനായിരുന്നു പയ്യന്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെ ഇരുവരും സൃഹൃത്തുക്കളായി. പിന്നീട് പൂര പ്രണയത്തിലും ആയി.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

ഒടുവില്‍ വീട്ടുകാര്‍ അറിയാതെ യുവതി കാമുകനൊപ്പം ഒളിച്ചോടി കളമശ്ശേരിയിലെ വീട്ടില്‍ എത്തി. പക്ഷേ ഫേസ്ബുക്കില്‍ നിന്ന് ജീവിതത്തിലേക്ക് വന്നപ്പോള്‍ കാമുകന്‍റെ അവസ്ഥ കണ്ട് കാമുകി ഞെട്ടി.

വിദേശത്ത്

വിദേശത്ത്

കാമുകന്‍റെ അമ്മ വിദേശത്താണെന്നും ആഡംബര ജീവിതമാണ് താന്‍ നയിക്കുന്നതെന്നുമാണ് കാമുകിയെ കാമുകന്‍ ധരിപ്പിച്ചിരുന്നത്.

ധൂര്‍ത്ത്

ധൂര്‍ത്ത്

കാര്യം സത്യമായിരുന്നെങ്കിലും അമ്മ അയക്കുന്ന പണം ദൂര്‍ത്തടിച്ച് തീര്‍ക്കുകയായിരുന്നു കാമുകന്‍. അതിനാല്‍ വീട്ടില്‍ സ്വന്തമായി ഒരു കക്കൂസ് പോലും ഇല്ലെന്നും മനസിലാക്കിയതോടെ യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോരാന്‍ തിരുമാനിക്കുകയായിരുന്നു.

പെരുമാറ്റവും

പെരുമാറ്റവും

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കാമുകന്‍റെ സ്വഭാവവും സഹിക്കാന്‍ പറ്റുന്നില്ലെന്നും കാമുകി വ്യക്തമാക്കി. ഇതോടെ അഞ്ച് മാസം നീണ്ട പ്രണയ ബന്ധത്തിന് തിരശ്ശീല വീണു. നേരത്തേ പോലീസ് ഇടപെട്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ യുവതി വിസമ്മതിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+