Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വർഷം പ്രേമിച്ച യുവാവിനെ ഉപേക്ഷിച്ച് വിവാഹതലേന്ന് പെൺകുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി...

നാല് വർഷത്തോളം പ്രേമിച്ച പെൺകുട്ടി വിവാഹത്തിന് തലേദിവസം മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയത് കാമുകൻ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

കാസർകോട്: കാമുകനുമായുള്ള വിവാഹത്തിന് തലേദിവസം പെൺകുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നീലേശ്വരം കാഞ്ഞിരപ്പൊയിൽ സ്വദേശിനിയാണ് നാല് വർഷത്തോളം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്. ചെറുപുഴ സ്വദേശിയായ ഫേസ്ബുക്ക് കാമുകനും പെൺകുട്ടിയും പിന്നീട് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.

കാസർകോട് നീലേശ്വരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നാല് വർഷത്തോളം പ്രേമിച്ച പെൺകുട്ടി വിവാഹത്തിന് തലേദിവസം മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയത് കാമുകൻ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഈ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നീലേശ്വരത്തെ വിവാഹം മുടങ്ങിയതും ഒളിച്ചോട്ടവും മറ്റുള്ളവരുമറിഞ്ഞു.

നാല് വർഷമായി...

നാല് വർഷമായി...

പിതാവിന്റെ ബന്ധുവായ യുവാവുമായി കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ പെൺകുട്ടി നാല് വർഷമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ബന്ധത്തെ ആദ്യം എതിർത്തിരുന്നെങ്കിലും ഇരുവരും പ്രണയം തുടർന്നു. ഒടുവിൽ രണ്ടുപേരുടെയും നിർബന്ധത്തിന് വഴങ്ങിയ വീട്ടുകാർ പെൺകുട്ടിക്ക് 18 വയസാകുമ്പോൾ വിവാഹം നടത്തിതരാമെന്നും സമ്മതിച്ചു.

വിവാഹം...

വിവാഹം...

പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതോടെ ബന്ധുവായ കാമുകനും മാതാപിതാക്കളും പെണ്ണ് കാണാനെത്തി. അതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം നിശ്ചയിച്ചു. തന്റെ പ്രണയം സാക്ഷാത്ക്കാരത്തിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു യുവാവ്. എന്നാൽ ഇതിനിടെ പെൺകുട്ടി ഫേസ്ബുക്ക് വഴി മറ്റൊരാളുമായി അടുപ്പം പുലർത്തിയിരുന്നു. ഇക്കാര്യം ആരുമറിഞ്ഞിരുന്നില്ല.

കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്...

രണ്ട് വീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായ സമയത്താണ് ആ സംഭവമുണ്ടാവുന്നത്. കൃത്യമായി പറഞ്ഞാൽ വിവാഹത്തിന്റെ തലേദിവസം. വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങാൻ പെൺകുട്ടിയും കാമുകനും അന്ന് വൈകീട്ട് കാഞ്ഞങ്ങാട് ടൗണിൽ പോയിരുന്നു. തുടർന്ന് സാധനങ്ങളെല്ലാം വാങ്ങിയ ശേഷം ഇരുവരും ബൈക്കിൽ ഒരുമിച്ച് നീലേശ്വരം വരെയത്തി. നീലേശ്വരം ടൗണിൽ ഇറങ്ങിയ പെൺകുട്ടി കാമുകനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും പെൺകുട്ടി വീട്ടിലെത്തിയില്ല.

 ഫേസ്ബുക്ക് കാമുകൻ...

ഫേസ്ബുക്ക് കാമുകൻ...

പെൺകുട്ടിയുടെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാമുകനായ യുവാവിന്റെ ഫോണിലേക്ക് പെൺകുട്ടിയുടെ സന്ദേശമെത്തിയത്. ചെറുപുഴ സ്വദേശിയായ ഫേസ്ബുക്ക് കാമുകനുമായി തന്റെ വിവാഹം കഴിഞ്ഞെന്നായിരുന്നു പെൺകുട്ടിയുടെ സന്ദേശം. ഒപ്പം ഇരുവരുടെയും വിവാഹ ചിത്രങ്ങളും അയച്ചുകൊടുത്തു. ഇതോടെയാണ് നാല് വർഷമായി പ്രേമിച്ച പെൺകുട്ടി അസ്സലായി തേച്ചെന്ന് യുവാവിന് ബോധ്യമായത്.

 കേക്ക് മുറിച്ച്...

കേക്ക് മുറിച്ച്...

പെണ്‍കുട്ടി ഒളിച്ചോടി പോയതോടെ വിവാഹം മുടങ്ങി. ആഘോഷങ്ങളും ഒരുക്കങ്ങളും നിർത്തിവച്ചു. സദ്യയ്ക്കായി വാങ്ങിയ സാധനങ്ങളെല്ലാം തിരിച്ചുനൽകി. എന്നാൽ പെൺകുട്ടി ഇട്ടെറിഞ്ഞ് പോയതിന്റെ പേരിൽ നിരാശനായിരിക്കാൻ യുവാവ് തയ്യാറായിരുന്നില്ല. നീ പോയാൽ എനിക്ക് ഒന്നുമില്ല എന്നെഴുതിയ കേക്ക് മുറിച്ചാണ് യുവാവും കൂട്ടുകാരും തേപ്പ് ആഘോഷിച്ചത്. ഈ ചിത്രങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+