ലീഗ് നേതാവിന്റെ ഭാവിമരുമകള്‍ കാമുകനൊപ്പംഒളിച്ചോടി
കൊച്ചി: മലപ്പുറത്തെ പ്രമുഖ ലീഗ് നേതാവിന്റെ മകനുമായി വിവാഹമുറപ്പിച്ചിരുന്ന പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. കാമുകനും കുടുംബത്തിനും മര്‍ദ്ദനമേറ്റതായി ആരോപണം. മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് തനിയ്ക്ക് താല്പര്യമില്ലാത്ത വിവാഹമായതിനാല്‍ സഹപാഠിയ്ക്കൊപ്പം ഒളിച്ചോടിയത്.
തുടര്‍ന്ന പെണ്‍കുട്ടിയുടെ കാമുകനായ ജെയിന് ജോര്‍ജ്ജിന്റെ ബന്ധുക്കളെ അന്വേഷണത്തിനെത്തിയ പൊലീസ് സംഘം മര്‍ദ്ദിച്ചതായാണ് ആരോപണം. മൂവാറ്റുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലിലെ പ്രതിപക്ഷാംഗത്തിന്റെ മകളാണ് പെണ്‍കുട്ടി.

ജെയിനിന്റെ 75 വയസ് പ്രായമുള്ള പിതൃമാതാവിനെപ്പോലും അന്വേഷണത്തിനായി വീട്ടിലെത്തിയ പൊലീസ് എടുത്തെറിഞ്ഞെന്ന് ഇവര്‍ ആരോപിയ്ക്കുന്നു. തലയ്ക്ക് പരിക്കേറ്റ വൃദ്ധ പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇഷ്ടമില്ലാതെയാണ് വിവാഹം തീരുമാനിച്ചത്. ഇതിന്റെ പേരില്‍ സ്വന്തം വീട്ടുകാരുമായി പെണ്‍കുട്ടി വഴക്കിട്ടിരുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടയുള്ളവ പെണ്‍കുട്ടിയില്‍ നിന്ന് വീട്ടുകാര്‍ പിടിച്ച് വാങ്ങി.
തുടര്‍ന്നാണ് വിവാഹത്തിന് താല്പര്യമില്ലെന്ന് കത്തെഴുതി വച്ച് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് കാമുകനെ വിളിച്ച തനിയ്ക്ക് വിവാഹത്തിന് താല്പര്യമില്ലെന്നും ഇഷ്ടമില്ലാത്ത ഒരു വിവാഹം കഴിയ്ക്കുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യാണെന്നും പെണ്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് ജെയിനൊപ്പം അയാളുടെ മൈസൂരിലുള്ള ബന്ധു വീട്ടിലേയ്ക്ക് പെണ്‍കുട്ടി പോയി. സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്നും ഇറങ്ങി പോയതാണെന്ന് കാട്ടി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ പെണ്‍കുട്ടി ഡി വൈഎസ്പിയ്ക്കും മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും കൈമാറി
തിങ്കളാഴ്ച ചര്‍ച്ചയ്ക്കെന്ന പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും അങ്കമാലി ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയെ ഗുണ്ടകള്‍ തട്ടിക്കൊണ്ട് പോയതായും ആരോപണമുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications