കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷയെ ഭയന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയ്ക്ക് എഴുതിയ വിഷയത്തിനെല്ലാം എപ്ളസ്

Google Oneindia Malayalam News

മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയ്ക്ക് എഴുതിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ്. ആറ് പരീക്ഷകള്‍ മാത്രമാണ് പെണ്‍കുട്ടി എഴുതിയത്. ഈ വിഷയങ്ങള്‍ക്കെല്ലാം എ പ്‌ളസാണ്.

മൂവാറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയിം മകള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി അക്‌സ (16) ആണ് പരീക്ഷയെ പേടിച്ച് ജീവിതം അവസാനിപ്പിച്ചത്.

Suicide

സോഷ്യല്‍ സയന്‍സ് പരീക്ഷയെ പേടിച്ചാണ് അക്‌സ ജീവനൊടുക്കിയത്. മലയാളം, ഇംഗ്‌ളീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നിവയ്ക്കാണ് എ പ്‌ളസ് കിട്ടിയത്. ഇനി മൂന്ന് പരീക്ഷ കൂടി എഴുതാനുണ്ടായിരുന്നു. മാര്‍ച്ച് 21 ന് വീട്ടിലെ കുളിമുറിയില്‍ രാവിലെ 11 മണിയോടെയാണ് അക്‌സയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 22 ന് പുലര്‍ച്ചെ 1.30 ന് അക്‌സ മരിച്ചു. അതുല്‍ സഹോദരനാണ്.

English summary
Girl feared SSLC result and commit suicide, got full A Plus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X