Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!

കോഴിക്കോട്: നമുക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും പലരൂപത്തില്‍ ഞരമ്പ് രോഗികളുണ്ട്. വീടിനകത്തും പുറത്തും ഭയപ്പാടോടെ അല്ലാതെ പെണ്‍കുട്ടികള്‍ക്ക് കഴിയാനാവാത്ത കാലം. പ്രത്യേകിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ഏറെ വെല്ലുവിളികള്‍ ഇത്തരം ഞരമ്പ് രോഗികളില്‍ നിന്നും നേരിടേണ്ടി വരുന്നു. ഇത്തരക്കാരോട് തിരിച്ച് പ്രതികരിക്കുന്നവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ഒരാള്‍ക്ക് ഈ പെണ്‍കുട്ടി കൊടുത്തത് നല്ല കിടിലന്‍ പണിയാണ്. ഈ പണി കിട്ടിയവന്‍ അത് ജീവിതത്തില്‍ മറക്കില്ലെന്നുറപ്പാണ്.

Read Also: മൂന്നാം ലോകമഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം..!! ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും..!!

Read Also: ശശികലയുടെ തന്ത്രങ്ങള്‍ പാഴായി..!! സ്വപ്‌നം കണ്ട കസേരയില്‍ പനീര്‍ശെല്‍വം വാഴും..!!

ട്രെയിൻ യാത്രയ്ക്കിടെ

ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം.

പെൺകുട്ടി തനിച്ച്

കമ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിക്ക് എതിര്‍വശത്തായി മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന മഞ്ഞ ടീഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് വന്നിരുന്നു. പെണ്‍കുട്ടി തനിച്ചാണെന്ന് കണ്ടതോടെ ഇയാള്‍ തനിസ്വഭാവം പുറത്തെടുത്തു.

പരസ്യമായി സ്വയംഭോഗം

കയ്യിലിരുന്ന ബാഗ് കൊണ്ട് മറച്ച് ഇയാള്‍ സ്വയംഭോഗം ചെയ്ത് തുടങ്ങി. അതിനിടെ ഇടയ്ക്ക് നേരെ ഇരിക്കുന്നുമുണ്ട്. കാര്യം മനസ്സിലായ പെണ്‍കുട്ടി ഭയന്ന് വെറുതേ ഇരിക്കുകയോ മാറി ഇരിക്കുകയോ ചെയ്തില്ല. പകരം പണി കൊടുക്കാന്‍ തന്നെ ഉറപ്പിച്ചു.

പണി പാലുംവെള്ളത്തിൽ

കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഇയാളുടെ സ്വയംഭോഗം അയാളറിയാതെ പകര്‍ത്തി. അപ്പോള്‍ത്തന്നെ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സ്വയംഭോഗം ചെയ്ത ശേഷം ഇയാള്‍ പെണ്‍കുട്ടിയോട് സമയം തിരക്കുകയും ചെയ്തത്രേ.

ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

ഇതിലും നല്ല പണി ഇത്തരക്കാര്‍ക്ക് കിട്ടാനില്ലെന്ന് അഭിപ്രായപ്പെട്ട സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയുടെ ബുദ്ധിയെ അഭിനന്ദിക്കുന്നു. ഇയാളെ പോലീസില്‍ പിടിച്ച് കൊടുക്കുകയാണെങ്കില്‍ എളുപ്പത്തില്‍ രക്ഷപ്പെടുമെന്നും മറ്റൊരു പെണ്‍കുട്ടിക്ക് നേരെ ഇതേ വൈകൃതം പുറത്തെടുക്കുമെന്നും ഉറപ്പാണ്.

വീഡിയോ വൈറൽ

എന്നാലീ വീഡിയോ വൈറലായതോടെ ഇയാളെക്കുറിച്ച് പുറംലോകം മുഴുവനും അറിഞ്ഞിരിക്കുകയാണ്. മറ്റൊരിടത്ത് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്നും ഈ അനുഭവം അയാളെ തടയുമെന്നുറപ്പാണ്. ഇതിലും വലിയൊരു ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല.

ഈ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് പോസ്‌ററിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+