Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കില്‍ നിന്ന് കിട്ടിയത് ശ്രീലങ്കന്‍കാമുകനെ... തേടിയിറങ്ങി, ഒടുവില്‍ തിരുവനന്തപുരത്ത് കുടുങ്ങി

ചവറ(കൊല്ലം): ഫേസ്ബുക്ക് സൗഹൃദങ്ങള്‍ പ്രണയത്തിലേക്ക് വളരുന്നതും പറ്റിക്കപ്പെടുന്നതും പുതിയ സംഭവം ഒന്നും അല്ല. ചില സന്ദര്‍ഭങ്ങളില്‍ അത്തരം ബന്ധങ്ങള്‍ ശുഭകരമായ അന്ത്യത്തില്‍ എത്താറും ഉണ്ട്. മലയാളി പയ്യനെ അമേരിക്കന്‍ പെണ്‍കുട്ടി വിവാഹം കഴിച്ച വാര്‍ത്തകളൊക്കെ വന്നിരുന്നല്ലോ.

കുട്ടിയുടെ ചികിത്സയ്‌ക്കെത്തി.. ആശുപത്രിയില്‍ കാമുകനൊപ്പം താമസം! ഒടുവില്‍ ഒളിച്ചോട്ടം... കോട്ടയത്ത്

എന്നാല്‍ കൊല്ലം ചവറയിലെ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് മറ്റൊന്നായിരുന്നു. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടി പ്രണയത്തിലായത് ഒരു ശ്രീലങ്കന്‍ പയ്യനുമായിട്ടാണ്. മതവും രാജ്യവും വേറെ... വീ്ടുകാരാണെങ്കില്‍ അതി ശക്തമായ എതിര്‍പ്പിലും.

വേറെ വഴിയൊന്നും കാണാതിരുന്ന പെണ്‍കുട്ടി വീടുവിട്ടിറങ്ങി. പക്ഷേ ശ്രീലങ്കയില്‍ എത്തിയില്ല, അതിന് മുമ്പേ കേരള പോലീസിന്റെ പിടിയിലായി.

വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥിനി

ചവറ സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് ഫേസ്ബുക്കിലൂടെ ശ്രീലങ്കന്‍ യുവാവുമായി പ്രണയത്തിലായത്.ബിടെക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് കുട്ടി.

എതിര്‍പ്പ്

എതിര്‍പ്പ്

യുവാവ് ശ്രീലങ്കക്കാരന്‍. വേറെ മതവിശ്വാസിയും. വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ വേറെ എന്തെങ്കിലും വേണോ. നാല് മാസം മാത്രം പഴക്കമുള്ള പ്രണയത്തെ വീട്ടുകാര്‍ അതി ശക്തമായി എതിര്‍ത്തു.

 തമിഴില്‍

തമിഴില്‍

മലയാളി പെണ്‍കുട്ടിയും ശ്രീലങ്കന്‍ യുവാവും... ഏത് ഭാഷയിലായിരിക്കും അവര്‍ പ്രണയിച്ചിട്ടുണ്ടാവുക? ഇംഗ്ലീഷ്...? അല്ല, തമിഴിലായിരുന്നത്രെ ഇവര്‍ ചാറ്റ് ചെയ്തിരുന്നത്.

വീടുവിട്ടിറങ്ങി

വീടുവിട്ടിറങ്ങി

വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. കാമുകനെ കണ്ടെത്തുക തന്നെ ആയിരുന്നു ലക്ഷ്യം. നാല് ദിവസം മുമ്പാണ് പെണ്‍കുട്ടി അപ്രത്യക്ഷയായത്.

പോലീസ്

പോലീസ്

പെണ്‍കുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടി.

മാലവിറ്റു

മാലവിറ്റു

പെണ്‍കുട്ടി നേരെ എത്തിയത് തിരുവനന്തപുരത്താണ്. കൈയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു സ്വര്‍ണമാല ആയിരുന്നു. അത് വിറ്റ് കിട്ടിയ 19,500 രൂപയിമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

വിട്ടുകാര്‍

വിട്ടുകാര്‍

പോലീസ് എത്തി പിടികൂടിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചു. എന്തായാലും ശ്രീലങ്കക്കാരനായ കാമുകനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+