Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 14 കാരി പ്രസവിച്ചു; പീഡിപ്പിച്ചയാളെ തേടി പോലീസ്, മരിച്ചെന്ന് റിപ്പോര്‍ട്ട്

ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത് ഒരു അകന്ന ബന്ധുവാണെന്ന് ബോധ്യമായത്.

തിരുവനന്തപുരം: തലസ്ഥാനത്ത് 14 കാരി അമ്മയായി. കടുത്ത വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവിക്കുകയും ചെയ്തു.

പെണ്‍കുട്ടി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല. പീഡിപ്പിച്ചയാള്‍ മരിച്ചെന്നാണ് പോലീസ് പറയുന്നത്.

വയറ് വേദന, പ്രസവ വേദന

വയറ് വേദനയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സക്കെത്തിയത്. വിളപ്പപില്‍ശാല കാരോട് അമ്മയോടൊപ്പം വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രണ്ടു പേരും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. വയറ് വേദനക്ക് കാരണം പരിശോധിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പീഡിപ്പിച്ചയാള്‍ മരിച്ചു

എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആള്‍ കഴിഞ്ഞമാസം മരിച്ചെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങനെ പറയുന്നത്. ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

അകന്ന ബന്ധു

ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത് ഒരു അകന്ന ബന്ധുവാണെന്ന് ബോധ്യമായത്. ഇയാള്‍ക്ക് കഴിഞ്ഞമാസം ഹൃദായാഘാതം ഉണ്ടാവുകയും മരിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കേസ് ഒതുക്കുന്നതിന് വേണ്ടിയാണോ ഇങ്ങനെ പറയുന്നത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നു

പെണ്‍കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയ ശേഷം മാതാവ് വീട്ടു ജോലി ചെയ്താണ് അവളെ വളര്‍ത്തിയത്. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന അകന്ന ബന്ധുവാണ് പീഡിപ്പിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ഇത്രയും കാലം മറച്ചുവച്ചു

പൂര്‍ണഗര്‍ഭിണി ആവുന്നത് വരെ സംഭവം എന്തിന് മറച്ചുവച്ചുവെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം നേരത്തെ ബന്ധുക്കള്‍ക്ക് ്അറിയാമായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. വിശദമായ അന്വേഷണത്തിന് ശേഷം കേസില്‍ കൂടുതല്‍ പേരെ പ്രതികളാക്കാനും സാധ്യതയുണ്ട്.

കൊല്ലത്ത് സംഭവിച്ചത്

അടുത്തിടെ സമാനമായ വാര്‍ത്ത കൊല്ലം പത്തനാപുരത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15 കാരിയായ പെണ്‍കുട്ടി കുളിമുറിയില്‍ പ്രവസിച്ചുവെന്നതായിരുന്നു വാര്‍ത്ത. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് അയല്‍വാസിയായ 14 കാരനാണെന്നതായിരുന്നു ഞെട്ടിച്ച സംഭവം.

കുളിമുറിയില്‍ പ്രസവം

ഈ സംഭവത്തിലും കടുത്ത വയറു വേദനയുണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ കാണിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് കുളിമുറിയില്‍ പ്രസവിച്ചത്.

പീഡിപ്പിച്ചത് മറ്റൊരാള്‍?

അയല്‍വാസിയായ 14 കാരന്‍ ആണ് തന്റെ തന്നെ ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്നും ഗര്‍ഭിണിയാക്കിയത് മറ്റാരോ ആണെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ പറഞ്ഞിരുന്നു.

കുട്ടിയെ ജാമ്യത്തില്‍വിട്ടു

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പെണ്‍കുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആണ്‍കുട്ടി സമ്മതിച്ചിരുന്നു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+