Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനില്‍ നിന്നെത്തിയ 19കാരി 'സുഹൃത്തി'നൊപ്പം മുങ്ങി!! ഒടുവില്‍ അയാളും കൊടുത്തു 'പണി'!!

പെണ്‍കുട്ടിയെ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു

നെടുമ്പാശേരി: കൊച്ചിയില്‍ ബന്ധുക്കളെ കബളിപ്പിച്ചു മുങ്ങിയ 19 കാരിക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. ലണ്ടനില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയാണ് കബളിപ്പിക്കപ്പെട്ടത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ലണ്ടനില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശിനിയായ 19 കാരി ആറു വര്‍ഷത്തിനു ശേഷമാണ് നാട്ടിലേക്ക് വരുന്നതായി അറിയിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ലണ്ടനില്‍ തന്നെയാണ്. താന്‍ വരുന്ന കാര്യം പെണ്‍കുട്ടി അച്ഛന്റെ അനുജനെ വിളിച്ച് അറിയിക്കുകയായിരുന്നു.

അയാള്‍ കാത്തുനിന്നു

അയാള്‍ കാത്തുനിന്നു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തു നില്‍ക്കാമെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ക്കൊപ്പം പോവുകയായിരുന്നു.

അവര്‍ കണ്ടില്ല

അവര്‍ കണ്ടില്ല

പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ കാണാതായതോടെ ബന്ധുക്കള്‍ ലണ്ടനിലുള്ള അച്ഛനെയും അമ്മയെയും വിളിച്ചു. മകള്‍ കൊച്ചിയിലേക്കുള്ള അതേ വിമാനത്തില്‍ തന്നെ കയറിയിരുന്നുവെന്നായിരുന്നു അവരുടെ മറുപടി.

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു

മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു

സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടി തന്റെ പക്കലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ചോഫ് ചെയ്തതോടെ ബന്ധുക്കളുടെ ആശങ്ക വര്‍ധിച്ചു. തുടര്‍ന്നു ഇവര്‍ നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുഹൃത്തിനൊപ്പം കറങ്ങി

സുഹൃത്തിനൊപ്പം കറങ്ങി

ഇതിനിടെ സുഹൃത്തിനൊപ്പം എറണകുളത്തു കറങ്ങി നടന്ന യുവതി പിന്നീട് ലുലുമാളിലെത്തി. എന്നാല്‍ ഇവിടെ വച്ച് പെണ്‍കുട്ടിയെ കബളിപ്പിച്ച് സുഹൃത്ത് മുങ്ങുകയായിരുന്നു.

പോലീസ് അന്വേഷിച്ചു

പോലീസ് അന്വേഷിച്ചു

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കൊച്ചിയില്‍ തന്നെയുണ്ടെന്നു വ്യക്തമായി. തുടര്‍ന്നു ബന്ധുക്കളും പോലീസും ലുലുമാളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സുഹൃത്തിനെ കാണാതെ അലയുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കള്‍ക്കൊപ്പം വിട്ടു

ബന്ധുക്കള്‍ക്കൊപ്പം വിട്ടു

പെണ്‍കുട്ടിയെ കൗണ്‍സിലിങിന് ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. പരാതി നല്‍കാതിരുന്നതിനാല്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+