കാമുകിയ്ക്ക് പ്രായപൂര്‍ത്തി, പക്ഷേ കാമുകനില്ല!!! എന്ത് ചെയ്യും? ഒടുവില്‍ കാമുകന്റെ അമ്മയ്‌ക്കൊപ്പം
കുന്നംകുളം: പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സാണ്. സ്ത്രീകളുടേത് 18 ഉം. അടുത്തിടെ ഒരുമിച്ച് ഫ്ലാറ്റെടുത്ത് താമസിച്ച കാമുകികാമുകന്‍മാര്‍ ഇത്തരം ഒരു വിവാദത്തില്‍ പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. കുന്നംകുളത്താണ് സംഭവം.
നിയമപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അതി ശക്തമായ എതിര്‍പ്പ്. ഒടുവില്‍ പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടു. എല്ലാ പ്രതിബദ്ധങ്ങളേയും മറികടന്ന് കാമുകനും കാമുകിയും പുറത്തിറങ്ങി. തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതിപ്പെടാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. അപ്പോഴേക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിറകേകൂടി.

ഒരു ഘട്ടത്തില്‍ ബന്ധുക്കളുടെ പിടിയില്‍ പെടുകയും ചെയ്തു. ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാര്യമായി കൈകാര്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് രണ്ട് കൂട്ടരേയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ ആണ്‍കുട്ടിയുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തുകയും ചെയ്തു.
വിവാഹത്തിന് സമ്മതിക്കില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണയിട്ട് പറഞ്ഞു. അതോടൊപ്പം മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
ആണ്‍കുട്ടിയ്ക്ക് വിവാഹ പ്രായം ആവാത്തതിനാല്‍ ആ സാധ്യത അടഞ്ഞു. എന്നാലും തങ്ങളുടെ പ്രണയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. വീട്ടിലേക്ക് പോകാന്‍ താനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ പെണ്‍കുട്ടി, കാമുകന്റെ അമ്മയുടെ കൂടെ പോകാനാണ് താത്പര്യം എന്ന് വ്യക്തമാക്കി. കോടതി അക്കാര്യം അംഗീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications