തലസ്ഥാനത്ത് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം: പ്രതി കിരണ്‍ ദൃശ്യങ്ങള്‍ പകർത്തി?
തിരുവനന്തപുരം: കഴക്കൂട്ടത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം. പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഗോഡൗണിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനവും പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തുടർന്ന് പെണ്‍കുട്ടി വിവസ്ത്രയായി ഒടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് എസ്ഐടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
പെണ്‍കുട്ടിയുമായി നേരത്തെ പരിചയമുള്ള വ്യക്തിയായിരുന്നു കിരണ്‍. എന്നാല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് പ്രതിയെ പ്രകോപിതനാക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴക്കൂട്ടത്ത് വെച്ച പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ കിരണ്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് വിസ്സമതിച്ച പെണ്‍കുട്ടിയെ മർദിക്കുകയും ബൈക്കില്‍ കയറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയത്. എന്നാല്‍ മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. പിന്നീട് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അതിക്രൂരമായ പീഡനവും മർദ്ദനവുമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്.
പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ ചിത്രീകരിച്ചുവെന്നും വിവരമുണ്ട്. കിരണിന്റെ ശ്രദ്ധ തെറ്റിയ സമയത്ത് ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിഷയം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് കഴക്കൂട്ടം പൊലീസ് എത്തി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കിരണിനെ കസ്റ്റഡിയിലെടുക്കുകുയം ചെയ്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications