പെണ്‍കുട്ടിയെ കാണാതായി... കൂട്ടുകാരിയുടെ പിതാവ് മതം മാറ്റിയെന്ന് രക്ഷിതാക്കള്‍
പെരിന്തല്‍മണ്ണ: കാണാതായെ പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ പിതാവ് മതം മാറ്റിയെന്ന് പരാതി. വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അങ്ങാടിപ്പുറം സ്വദേശിയ്‌ക്കെതിരെ പരാതി നല്‍കിയിരിയ്ക്കുന്നത്.
രക്ഷിതാക്കളുടെ പരാതിയില്‍ അങ്ങാടിപ്പുറം ചെരയ്ക്കാപറന്പ് സ്വദേശി അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. മതംമാറ്റത്തിന് പ്രേരിപ്പിയ്ക്കല്‍, മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

തമിഴ്‌നാട്ടില്‍, അബൂബക്കറിന്റെ മകളുടെ സഹപാഠിയാണ് കാണാതായ പെണ്‍കുട്ടി. കൂട്ടുകാരിയ്‌ക്കൊപ്പം ഈ പെണ്‍കുട്ടിയും അബൂബക്കറിന്റെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടെന്നാണ് പറയുന്നത്. അബൂബക്കര്‍ മകളെ സ്ഥിരമായി മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിയ്ക്കാറുണ്ടെന്നും മകളെ മതം മാറ്റിയെന്നും ആണ് വീട്ടുകാരുടെ പരാതി.
പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെ പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറ്റി വിട്ടുവെന്നാണ് അബൂബക്കര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.












Click it and Unblock the Notifications