അമ്മയ്‌ക്കൊപ്പം കിടന്നിട്ടും രക്ഷയില്ല; പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛനും സഹോദരനും...
എറണാകുളം: വൈപ്പിനില്‍ പതിനഞ്ചുകാരിയെ സ്വന്തം അച്ഛനും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഭീഷമിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. വൈപ്പിന്‍ മാലിപ്പുറത്തിന് സമീപത്താണ് സ്വന്തം അച്ഛനും സഹോദരനും പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്.
പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനം സഹിക്ക വയ്യാതെ സ്‌കൂള്‍ ടീച്ചറോട് പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറയുകയായിരുന്നുവത്രേ. പ്രായപൂര്‍ത്തിയാവാത്ത സഹോദരനും അച്ഛനും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡൈ ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്ത് വന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പീഡനം
അമ്മയ്ക്കും അച്ഛനും സഹോദരനുമൊപ്പം ഒരുമുറിയിലാണ് പെണ്‍കുട്ടിയും കിടന്നിരുന്നത്. പുലര്‍ച്ചെ അമ്മ എഴുന്നേറ്റ് അടുക്കളിയിലേക്കു പോകുമ്പോഴാണ് ഇരുവരും ലൈംഗീക അതിക്രമം കാട്ടിയിരുന്നതെന്ന് പോലീസ് പറയുന്നു.

അമ്മ അറിയാതെ
പുറത്തു പണിക്കു പോകുന്ന അമ്മ വീട്ടില്‍ നടക്കുന്ന ക്രൂരത അറിഞ്ഞില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിന്റെയും മകന്റെയും ലൈംഗിക വൈകൃതം അവര്‍ തിരിച്ചറിയുന്നത്.

ഭീഷണി
പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നു പേടിപ്പിച്ചായിരുന്നു ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പിതാവും മകനും മാറിമാറിയായിരുന്നു പീഡനം.

അറസ്റ്റ്
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഞാറക്കല്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഞാറയ്ക്കല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഒരു സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


Click it and Unblock the Notifications