Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന കൂട്ട ബലാത്സം​ഗം? 16 കാരിയെ കാമുകൻ കൂട്ടുകാർക്ക് കാഴ്ചവച്ചു

ഓച്ചിറ: കൊല്ലത്ത് ബാലനടിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വാർത്തയ്ക്ക് പിറകേ മറ്റൊരു പീഡന വാർത്തകൂടി. 16 വയസ്സുകാരിയെ കാമുകനുൾപ്പെട്ട് 15 പേർ ലൈം​ഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതി.

കേസിൽ കാമുകനായ മനു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 കാരനായ ഇയാൾ പെൺകുട്ടിയെ കൂട്ടുകാർക്കം കാഴ്ചവയ്ക്കകയായിരുന്നു എന്നാണ് പരാതി.

കാമുകനൊപ്പ ജീവിക്കാൻ വീടുവിട്ടിറങ്ങിയതോടെയാണ് വിവരം പോലീസ് അറിയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.

16 കാരിയായ പെൺകുട്ടി

16 കാരിയായ പെൺകുട്ടി

സീരിയൽ ബാലനടി ബലാത്സം​ഗത്തിന് ഇരയായി എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന മറ്റൊര വാർത്ത കൂടി പുറത്തെത്തിയിരിക്കുന്നത്. ക്രൂരപീഡനങ്ങൾക്കാണ് പെൺകുട്ടി ഇരയായത്.

15 പേർ പീഡിപ്പിച്ചു

15 പേർ പീഡിപ്പിച്ചു

16 കാരിയായ പെൺകുട്ടിയെ 15 പേർ ലൈം​ഗികമായി പീഡിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഇതിൽ കാമുകനുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കാഴ്ചവച്ചത് കാമുകൻ തന്നെ

കാഴ്ചവച്ചത് കാമുകൻ തന്നെ

പെൺകുട്ടിയുടെ കാമുകനായ മനു എന്ന യുവാവാണ് സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവച്ചത് എന്നാണ് റിപ്പോർട്ട്. പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കാര്യം വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങൾ പകർത്തി?

ദൃശ്യങ്ങൾ പകർത്തി?

പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം അതുപയോ​ഗിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് മറ്റുള്ളവർക്ക് കാഴ്ചവച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. കാമുകന്റെ സുഹൃത്തുക്കളാണ് പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്.

പെൺവാണിഭമെന്ന് സംശയം

പെൺവാണിഭമെന്ന് സംശയം

പെൺകുട്ടിയെ കാമുകനായ യുവാവ് പെൺവാണിഭത്തിന് പയോ​ഗിച്ചോ എന്ന സംശയവും ഉയരുന്നുണ്ട്. പോലീസ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

കാമുകനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടി

കാമുകനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടി

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഇറങ്ങിപ്പോയതായിരുന്നു പെൺകുട്ടി. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. പോലീസ് പിന്നീട് കാമുകനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

കൗൺസിലിങ്ങിൽ അറിഞ്ഞത്

കൗൺസിലിങ്ങിൽ അറിഞ്ഞത്

പോലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

ബാലനടി നേരിട്ടതിനേക്കാൾ

ബാലനടി നേരിട്ടതിനേക്കാൾ

അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ബാല നടിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയതും കൊല്ലത്തായിരുന്നു. അതിലും ക്രൂരമായ പീഡനങ്ങൾക്കാണ് ഓച്ചിറയിലെ പെൺകുട്ടി ഇരയായത് എന്നാണ് റിപ്പോർട്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി

പീഡനത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആണെന്നത് കേസിന്റെ ​ഗൗരവം വർദ്ധിപ്പിക്കുന്നു. അന്വേഷണത്തെ ബാധിക്കം എന്നതിനാൽ പോലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+