എട്ടാം ക്ലാസുകാരി തൊട്ടിലിൽ കുരുങ്ങി മരിച്ചു; നാട്ടുകാർ ഞെട്ടലിൽ, പോലീസ് പറയുന്നത്...
വിഴിഞ്ഞം: എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിലെ തൊട്ടിലിൽ കുരുങ്ങി മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കോട്ടുകാൽ കൈലാസത്തിൽ പരേതനായ ദാമോദരന്റെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥയായ പാർവതിയുടെയും മകൾ ദേവനന്ദയാണ് കഴിഞ്ഞ ദിവസം നൈലോൺ തുണിയിൽ കെട്ടിയിരുന്ന തൊട്ടിലിൽ കുരുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാർവതി ജോലി കഴിഞ്ഞ് മകൻ ദേവനാരായണനൊപ്പം രാത്രി ഏഴ് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മദ്ധ്യഭാഗത്തുള്ള ഹാളിലെ തൊട്ടിലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുനാൾ മുതൽ തൊട്ടിലിൽ ഇരുന്നാണ് ദേവാനന്ദ ടിവി കാണുന്നതും ഭക്ഷണം കഴിക്കുന്നതും.

വലുതായിട്ടും ആ ശീലം ഉപേക്ഷിച്ചില്ലെന്നും വീട്ടുകാർ പറയുന്നു.ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോഴും ഹാളിലെ ടിവി ഒാണായിരുന്നതായി പോലീസ് പറയുന്നു.ദേവാനന്ദയുടെ സഹോദരനും ബിരുദ വിദ്യാർത്ഥിയുമായ ദേവാനന്ദ് കോളേജ് കഴിഞ്ഞ് അമ്മയോടൊപ്പമാണ് സ്ഥിരമായി വരാറുള്ളത്.

അവധിക്കാലമായതിനാൽ പെൺകുട്ടി പകൽസമയം ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നതും. അതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് ദേവസ്വം ബോർഡ് ക്ഷേത്രം ശാന്തിക്കാരനായിരുന്ന പിതാവ് ദാമോദരനെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ വീണാണ് മരിച്ചത്.












Click it and Unblock the Notifications