• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛനെ അന്ന് ഉമ്മ വച്ചത് അറപ്പോടെ; ചേട്ടൻ ശരീരത്തിൽ തൊടിയ്പ്പിക്കും': തുറന്നുപറഞ്ഞ് പെൺകുട്ടി

Google Oneindia Malayalam News

ഫ്‌ളവേഴ്‌സ് ചാനല്‍ ഏറ്റവും ജനപ്രിയ പരിപാടിയായ ഫ്‌ളവേഴ്‌സ ഒരു കോടിയില്‍ ഒട്ടേറെ പേരാണ് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ചും ഇതിനെയൊക്കെ അതിജീവിച്ചവരും പരിപാടിയില് പങ്കെടുത്ത് വെളിപ്പെടുത്തല്‍ നടത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ പരിപാടിയുടെ ഏറ്റവും പുതിയ പ്രമോ എപ്പിസോഡില്‍ യുവതി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.

1

സ്വന്തം അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചാണ് ഈ പെണ്‍കുട്ടി തുറന്നുപറയുന്നത്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ഈ പെണ്‍കുട്ടി ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറയുന്നത്. സ്വന്തം ചേട്ടനും അച്ഛനും ലൈംഗികമായി പീഡിപ്പിച്ചിട്ടും അമ്മയില്‍ നിന്നോ നാത്തൂനില്‍ നിന്ന ഒരു സംരക്ഷണവും തനിക്ക് ലഭിച്ചില്ലെന്ന് ഈ പെണ്‍കുട്ടി പറയുന്നു.

2

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇപാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇ

വീട്ടിലെത്തിയാല്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ലെന്നാണ് നിയമം. ആ നിയമം ഉണ്ടാക്കിയത് അച്ഛനാണ്. ചേട്ടനാണ് ആ നിയമം നടപ്പിലാക്കിയത്. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി കതക് അടച്ച് വസ്ത്രം മാറുമ്പോള്‍ ഓടി വന്ന് ചവിട്ടി പൊളിച്ച് അകത്ത് കയറി തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

3

അച്ഛന്റെ ഉപദ്രവം സഹിക്കവയ്യാതെ വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. അച്ഛനെ പോലെ തന്നെയാണ് ചേട്ടനും. മിഠായി തരും എന്നൊക്കെ പറഞ്ഞാണ് എന്ന ഉപദ്രവിച്ചിരുന്നത്. എന്നാല്‍ എന്റെ ദേഹത്ത് ചേട്ടന്‍ തൊടില്ലായിരുന്നു. എന്നെ കൊണ്ട് ചേട്ടന്റെ ശരീരത്തില്‍ തൊടീപ്പിക്കുകയാണ് ചെയ്തിരുന്നത്.

4

ഉപദ്രവം സഹിക്ക വയ്യാതെയാണ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. ഈ ഹോസ്റ്റലില്‍ അമ്മ ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്. ഒരിക്കല്‍ അമ്മയോടൊപ്പം അച്ഛനും വന്നു. നിങ്ങള്‍ രണ്ട് പേരും ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. നീ അച്ഛനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ പറഞ്ഞു.

5

സ്വർണ്ണം തേടിയിറങ്ങി, ഡേവിഡിന് ലഭിച്ചത് അതിനേക്കാള്‍ പത്തിരട്ടിയിലേറെ മുല്യമുള്ള അപൂർവ്വ 'നിധി'സ്വർണ്ണം തേടിയിറങ്ങി, ഡേവിഡിന് ലഭിച്ചത് അതിനേക്കാള്‍ പത്തിരട്ടിയിലേറെ മുല്യമുള്ള അപൂർവ്വ 'നിധി'

അന്ന് അമ്മയെ അനുസരിക്കുക അല്ലാതെ എനിക്ക് വേറെ മാര്‍ഗമില്ലായിരുന്നു. വളരെയധികം അറപ്പോടെയും വെറുപ്പോടെയുമാണ് അച്ഛനെ അന്ന് ഉമ്മ വച്ചതെന്ന് യുവതി പരിപാടിയില്‍ പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ നാത്തൂനില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ചും പെണ്‍കുട്ടി വെളിപ്പെടുത്തി.

6

അച്ഛന്‍ മരണപ്പെട്ട വിവരം അറിഞ്ഞ് വീട്ടിലേക്ക് പോയിരുന്നു. അപ്പോള്‍ ചേട്ടന്‍ഖെ കൊച്ചിനെ ഞാന്‍ എടുത്തു. അന്ന് നാത്തൂന്‍ പെട്ടെന്ന് കുഞ്ഞിനെ എന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു. പിറ്റേ ദിവസം തന്നോട് പറഞ്ഞു, അമ്മ സമ്മതിക്കാത്തിടത്തോളം കാലം നീ പറയുന്ന ഒരു കാര്യവും വിശ്വസിക്കില്ലെന്ന് പറഞ്ഞു.

7

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

ഞാന്‍ അനുഭവിച്ചത് എല്ലാം സത്യമാണ്. എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. അപ്പോള്‍ നാത്തൂന്‍ പറഞ്ഞു, ആണ്‍ കുട്ടികളായാല്‍ ആ പ്രായത്തില്‍ അങ്ങനെയൊക്കെ തോന്നിയെന്നും ചെയ്‌തെന്നും ഇരിക്കും. പെണ്‍കുട്ടികള്‍ അതങ്ങ് സഹിക്കണം- പരിപാടിയില്‍ പെണ്‍കുട്ടി പറഞ്ഞു.

English summary
Girl opens up about ordeals she faced from her father and brother on Flowers Orukodi programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X