പൂവാലനെ ചെറുത്ത പെണ്‍കുട്ടിയെ വീടുകയറി ആക്രമിച്ചു
തൃശൂര്‍: പൂവാലശല്യം ചോദ്യം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചു. തൃശൂര്‍ പോന്നോറിലാണ് സംഭവം. പെണ്‍കുട്ടിയുടെ കയ്യില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. സിഗററ്റ് കൊണ്ട് കഴുത്തിലും പൊള്ളലേല്‍പിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു.
പോന്നോര്‍ സ്വദേശിയായ സുജിത്തിന്റെ ഭാര്യ നീതു ആണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വീട്ടിനകത്ത് കയറി വാതില്‍ അടച്ച് വായ പൊത്തിപ്പിടിച്ചായിരുന്നു ആക്രമണം.

കുന്നംകുളത്തെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. തൃശൂരില്‍ നിന്ന് കുന്നംകുളത്തേക്കുളള യാത്രയില്‍ ബസ്സിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയ സംഭവം നീതു ഭര്‍ത്താവിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും കണ്ടക്ടറും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും താലിമാല പൊട്ടിച്ചെറിയുകയും ചെയ്തു. ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ നീതുവിനെ ആശുപത്രിയില്ഡ പ്രവേശിപ്പിച്ചു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പോലീസില്‍ പരാതി നല്‍കിയതാണ് അക്രമികളെ ചൊടിപ്പിച്ചത്. ഇനിയും പോലീസില്‍ പരാതി നല്‍കുമോ എന്ന് ചോദിച്ചായിരുന്നു വീട്ടില്‍ കയറി പൊള്ളലേല്‍പിച്ചത്. നീതു ബഹളം വച്ചപ്പോള്‍ ആളുകള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു.
സംഭവത്തില്‍ പ്രതികളെ പോലീസ് സഹായിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറാ ജോസഫും പങ്കാളിയായി.












Click it and Unblock the Notifications