കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുവള്ളിയില്‍ പെണ്‍കുട്ടിയെ മൊബൈലിലൂടെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചു,16 പേര്‍ കസ്റ്റഡിയില്‍...

കേസില്‍ ഇതുവരെ നാലു യുവാക്കളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്നതിനിടെ പുതിയ പീഡന വാര്‍ത്ത കൂടി പുറത്ത്. കോഴിക്കോട് കൊടുവള്ളിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം, മൊബൈലിലൂടെ വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറോളം പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. എന്നാല്‍ കേസില്‍ ഇതുവരെ നാലു യുവാക്കളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ലൈംഗികമായി പീഡിപ്പിച്ചു...

ലൈംഗികമായി പീഡിപ്പിച്ചു...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈലിലൂടെ വശീകരിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ യുവാക്കള്‍ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേസില്‍ പതിനാറോളം പേര്‍...

കേസില്‍ പതിനാറോളം പേര്‍...

പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പല സ്ഥലങ്ങളിലും പെണ്‍കുട്ടിയെ എത്തിച്ച് യുവാക്കള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട്. കേസില്‍ പതിനാറോളം പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്.

കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തും..

കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തും..

സംഭവവുമായി ബന്ധപ്പെട്ട് പതിനാറോളം പേര്‍ കസ്റ്റഡിയിലുണ്ടെങ്കിലും നാലു യുവാക്കളുടെ അറസ്റ്റ് മാത്രമേ ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളു. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

English summary
Girl raped by youths in koduvally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X