Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതി ഉറച്ചുനിൽക്കുന്നില്ലെന്ന്! ഭാര്യക്കായി അനീസും, മകൾക്കായി അച്ഛനും! ഗർഭപരിശോധന മൊഴിയിൽ കേസ്...

ശ്രുതിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയും, ഭർത്താവ് അനീസ് നൽകിയ പരാതിയും അന്നേദിവസം ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: തൃപ്പുണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ തടവിലാക്കിയ കണ്ണൂർ മുണ്ടൂർ സ്വദേശിനി ശ്രുതിയുടെ കേസ് ഹൈക്കോടതി മാറ്റിവെച്ചു. ഒക്ടോബർ 17 ചൊവ്വാഴ്ചയിലേക്കാണ് കേസ് മാറ്റിവെച്ചത്.

ശ്രുതിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയും, ഭർത്താവ് അനീസ് നൽകിയ പരാതിയും അന്നേദിവസം ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രുതിയുടെ കേസ് പരിഗണിക്കുക. അതേസമയം, കേസ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ ഹാജരാക്കാനും ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ നിലപാടുകൾ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

മൊഴി രേഖപ്പെടുത്തിയില്ലെന്നും...

മൊഴി രേഖപ്പെടുത്തിയില്ലെന്നും...

പെൺകുട്ടിയുടെ നിലപാടുകൾ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ അഭിഭാഷകന്റെ വാദം.

കേസ്...

കേസ്...

തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തിൽ അന്തേവാസികളെ ഭീഷണിപ്പെടുത്തി, നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്ന് ശ്രുതി നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് യോഗാ കേന്ദ്രത്തിനെതിരെ കേസെടുത്തത്.

ഭാര്യയാണെന്ന്...

ഭാര്യയാണെന്ന്...

അതേസമയം, ശ്രുതിയുടെ ഭർത്താവ് അനീസും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രുതി തന്റെ ഭാര്യയാണെന്നും, സിഐയുടെ സഹായത്താൽ മാതാപിതാക്കൾ ശ്രുതിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് അനീസിന്റെ ആരോപണം.

ഹേബിയസ് കോർപ്പസ്...

ഹേബിയസ് കോർപ്പസ്...

തന്റെ ഭാര്യയായ ശ്രുതിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അനീസ് ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.

പ്രണയവിവാഹം...

പ്രണയവിവാഹം...

2011-14 ബിരുദ പഠനകാലത്താണ് അനീസും ശ്രുതിയും തമ്മിൽ പ്രണയത്തിലാകുന്നത്. ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് അനീസിന്റെ വാദം.

സഹായിച്ചു...

സഹായിച്ചു...

ദില്ലിയിൽ വെച്ചാണ് അനീസും ശ്രുതിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഭീഷണികളുണ്ടായപ്പോൾ ദില്ലി ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ദില്ലി പോലീസ് എല്ലാവിധ സഹായങ്ങളും ചെയ്തുനൽകി.

പോലീസ്...

പോലീസ്...

വിവാഹത്തിന് ശേഷം ഹരിയാനയിൽ താമസിച്ചുവരുന്നതിനിടെയാണ് ശ്രുതിയെ കേരള പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ശ്രുതിയെ ഹരിയാനയിലെത്തി കസ്റ്റഡിയിലെടുത്തത്.

തട്ടിയെടുത്തെന്ന്...

തട്ടിയെടുത്തെന്ന്...

തളിപ്പറമ്പ് കോടതിയിൽ ഹാജരായ ശ്രുതി തന്നോടൊപ്പം പോകണമെന്നാണ് പറഞ്ഞത്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവാദം നൽകി. എന്നാൽ കോടതിക്ക് പുറത്തെത്തിയപ്പോൾ പോലീസിന്റെ സഹായത്തോടെ മാതാപിതാക്കൾ ശ്രുതിയെ തട്ടിയെടുത്തുവെന്നാണ് അനീസിന്റെ ആരോപണം.

ഭാര്യയെ നഷ്ടപ്പെടുമെന്ന്....

ഭാര്യയെ നഷ്ടപ്പെടുമെന്ന്....

ശ്രുതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കൾ അവളെ തടവിലാക്കി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് തുടർന്നാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെട്ടേക്കുമെന്നാണ് അനീസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

എല്ലാ ഹർജികളും...

എല്ലാ ഹർജികളും...

ശ്രുതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+