രക്ഷിതാക്കള്‍ക്കൊപ്പം പോകുമെന്ന് പെണ്‍കുട്ടി: ഹൈക്കോടതിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു കേരള ഹൈക്കോടതിയിലെ നാടകീയ സംഭവങ്ങള്‍. തൃശൂർ സ്വദേശിയായ യുവാവാണ് കത്തികൊണ്ട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ യുവാവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് പെണ്‍സുഹൃത്ത് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്ക് ശ്രമിച്ചത്.
ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചായിരുന്നു ഹേബിയസ്‍ കോർപ്പസ് ഹർജി പരിഗണിച്ചത്. കുറച്ച് നാളുകളായിരുന്നു പെണ്‍സുഹൃത്തും വിഷ്ണുവും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇതിനിടെയാണ് തങ്ങളുടെ മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി ഫയല്‍ ചെയ്യുന്നത്.

ഹേബിയസ് കോർപ്പസ് ഹർജി സ്വീകരിച്ച കോടതി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതുപ്രകരാം പൊലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുന്നു. തുടർന്ന് ആർക്കൊപ്പം പോകണമെന്ന് പെണ്‍കുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കൾക്കൊപ്പം പോയാൽ മതി എന്നായിരുന്നു പെൺകുട്ടി കോടതി മുമ്പാകെ വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ മറുപടി കേട്ട് നിരാശനായി ചേമ്പറിന് പുറത്ത് ഇറങ്ങിയ വിഷ്ണു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇതോടെ ജസ്റ്റിസ് ചേമ്പറില്‍ നിന്നും ഇറങ്ങി വന്ന് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പൊലീസുകാർ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications