Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ എത്തിയ പെണ്‍കുട്ടി എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങി

മംഗലാപുരം: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയ പെണ്‍കുട്ടി മംഗലാപുരം എയര്‍പോര്‍ട്ടില്‍ വെച്ച് കാമുകനൊപ്പം ഒളിച്ചോടി. തിങ്കളാഴ്ചയാണ് മാതാപിതാക്കള്‍ക്കൊപ്പമാണ് 23 കാരി മാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ വെച്ച് കാണാതായ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

പെണ്‍കുട്ടിയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു മാതാപിതാക്കള്‍ ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് ഇഷ്ടമില്ലെന്ന് അറിയിച്ചിട്ടും നിര്‍ബന്ധപ്പൂര്‍വ്വം നാട്ടില്‍ എത്തിച്ച് വിവാഹം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഏറെ നേരം തിരഞ്ഞു. പിന്നീടാണ് കാമുകന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിളിച്ച് പറഞ്ഞത്. മംഗലാപുരം ആര്യ സമാജത്തില്‍ വെച്ച് വിവാഹിതരായെന്നും മകളെ അന്വേഷിക്കേണ്ട തന്റെ കൂടെ ഉണ്ടെന്നും അറിയിക്കുകയായിരുന്നു.

love-

മകളെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും യുവാവ് ഇവരുടെ ബന്ധുകൂടിയായതിനാല്‍ പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. ഇരുവരും കണ്ണൂര്‍ സ്വദേശികളും ദുബായില്‍ ഒന്നിച്ച് ജോലി ചെയ്യുന്നവരുമാണ്. പ്രണയത്തെ വീട്ടുക്കാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ന് കമിതാക്കള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+