Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ അശ്ലീലം കാണിച്ചു; പെമ്പിള്ളേരുടെ തല്ല് കൊണ്ടു

കോട്ടയം: റോഡില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തുക എന്നത് ചിലരുടെ ശീലമാണ്. ചിലര്‍ക്ക് ഇതൊരു രോഗമാണ്. സ്ത്രീകള്‍ പ്രതികരിക്കില്ലെന്ന വിശ്വാസത്തിലായിരിക്കും പലപ്പോഴും ഇത്തരം വിക്രിയകള്‍.

എന്നാല്‍ ഗുസ്തി പഠിക്കുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് അശ്ലീലം പ്രദര്‍ശിപ്പിച്ചാല്‍ ചിലപ്പോള്‍ കളിമാറും. കോട്ടയത്ത് സംഭവിച്ചത് ഇതാണ്. ഒടുവില്‍ പോലീസ് എത്തേണ്ടി വന്നു പ്രദര്‍ശനക്കാരനെ രക്ഷപ്പെടുത്താന്‍.

Girl Attack

കോട്ടയം ചെറുവള്ളിക്കുന്ന് സ്വദേശി ഷിജോ ജോസഫിനാണ് നല്ല ഉഗ്രന്‍ തല്ല് കൊണ്ടത്. അതും പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വച്ച്.

ഗുസ്തി പഠിക്കുന്ന പെണ്‍കുട്ടികള്‍ അധ്യാപികക്കൊപ്പം നടന്നു പോവുകയായിരുന്നു. അപ്പോഴാണ് ഷിജോ അശ്ലീല ആംഗ്യം കാണിച്ചത്. അപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി ഷിജോയുടെ കരണം നോക്കി ഒരു അടി കൊടുത്തു. എന്നാല്‍ അതുകൊണ്ടൊന്നും ഷിജു അടങ്ങിയില്ല.

പെണ്‍കുട്ടികളെ പിന്തുടര്‍ന്നെത്തിയ ഷിജോ വീണ്ടും അശ്ലീല ആംഗ്യം കാണിച്ചു. നേരത്തെ അടികൊടുത്ത പെണ്‍കുട്ടിയെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ കളി മാറി. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒടിച്ചിട്ട് തല്ലുകയായിരുന്നു.

തല്ലുകൊണ്ട് ഷിജോ ക്ഷീണിച്ചെങ്കിലും അടി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. ആളുകള്‍ തല്ലുകാണാന്‍ തടിച്ചുകൂടി. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.

പ്രശ്‌നം എന്താണെന്നറിയാനെത്തിയ പോലീസുകാരാണ് ഒടുവില്‍ ഷിജോവിനെ തല്ലില്‍ നിന്ന് രക്ഷിച്ചത്. പെണ്‍കുട്ടികളെ ഒരുവിധത്തില്‍ അനുനയിപ്പിക്കുകയായിരുന്നു. ഷിജോ ജോസഫിനെതിരെ കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+